Tuesday, November 6, 2007

വെറുതെ പൂക്കുന്നവ‌ര്‍

വേലിപ്പരുത്തിപ്പൂക്ക‌ള്‍

വേലിയില്‍പ്പൂത്തവരെന്നാലുമെനിയ്ക്കേ-

റെയിഷ്ടമല്ലോയീ വേലിപ്പരുത്തിപ്പൂക്കളെ

ശംഖുപുഷ്പം



നിന്‍ നീലക്കണ്ണിനൊരഴകായിട്ടൊരു
നീള‌ന്‍ വാലുമതിന്റെ വെളുപ്പും

അഴകലയിളകി വരുമ്പോലുള്ളൊരു
നാരിയ്ക്കുണ്ടാം നിന്നിലസ്സൂയ

ശംഖുപുഷ്പം

ശംഖുപുഷ്പം

24 അഭിപ്രായങ്ങ‌ള്‍:

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ആരു പറഞ്ഞു വെറുതേ പൂക്കുന്നെന്ന്..
“അരിമുല്ലപ്പൂവിനും....”
“ശംഖുപുഷ്പം കണ്ണെഴുതുമ്പോള്‍”
ഈ പാട്ടൊക്കെ പിന്നെ ഇവരില്ലെങ്കില്‍ ഉണ്ടാവുമോ?

ശ്രീ said...

ആദ്യത്തെ ചിത്രത്തിലെ പൂക്കളെ എനിക്കും വളരെ ഇഷ്ടമാണ്‍.

:)

സണ്ണിക്കുട്ടന്‍ /Sunnikuttan said...

നല്ല പൂക്കള്‍...

ശ്രീഹരി::Sreehari said...

പൂക്കളെനിക്കിഷ്ടമാണ് :)

സഹയാത്രികന്‍ said...

ഹൈ...ദെന്താദ്..!
കൊള്ളാട്ടാ.. :)

സഹയാത്രികന്‍ said...

ഓ:ടോ: ചാത്തന്‍ റൊമാന്റിക് ആകുന്നോ....!

വാണി said...

നല്ല പടങ്ങള്‍.
അടിക്കുറിപ്പും നന്നായിരിക്കുന്നു.
ആശംസകള്‍.

ഉപാസന || Upasana said...

ചാത്തന് ഇനി പൂവിനോടൊക്കെ അഭിനിവേശം കൂടും
:)
ഉപാസനാ

നിഷ്കളങ്കാ.. :))

Sherlock said...

പടങ്ങള്‍ കൊള്ളാം..:) രണ്ടാമത്തേത് ഏറെ ഇഷ്ടമായി

ദിലീപ് വിശ്വനാഥ് said...

നല്ല ചിത്രങ്ങള്‍.

Sethunath UN said...

കുട്ടിച്ചാത്താ : ഉം ഉം.. പാടിയ്ക്കോ പാടിയ്ക്കോ എനിയ്ക്ക് മന‌സ്സിലായി. :)
ശ്രീ : ന‌ന്‍‌റി
സണ്ണിക്കുട്ടാ : നന്ദി
ശ്രീഹരി::നന്ദി
സഹയാത്രികന്‍ :നന്ദി. അതെ ചാത്തന്‍ വല്ലാതെ റൊമാന്റിക് ആകുന്നു. :)
വാണി : നന്ദി
എന്റെ ഉപാസന : പൂവിലും പുല്ലിലും ചാത്തിയെക്കാണുന്നൂ ചാത്തന്‍ :))
Priya Unnikrishnan :നന്ദി
ജിഹേഷ് : ന‌ന്ദി
വാല്‍മീകി : ന‌ന്ദി

കുട്ടിച്ചാത്തന്‍ said...

ഓടോ: ഈ നിഷ്കളങ്കന്‍ ആളു നിഷ്കളങ്കനല്ലേഏഏഏഏഏഏഏഏ...:)

ഇനി കമന്റിടലു ഒരു മാസത്തേക്ക് നിര്‍ത്തേണ്ടി വരുമോ?

കൊച്ചുത്രേസ്യ said...

ആദ്യത്തെ പടത്തില് അരിപ്പൂവല്ലേ..എനിക്കു ഒരുപാടിഷ്ടമാണ്..

സുല്‍ |Sul said...

നല്ല നിഷ്കളങ്ക ചിത്രങ്ങള്‍!
കൊങ്ങിണിപൂവും, ശംഖുപുഷ്പവും.

അരിപൂവോ,അരിമുല്ലപ്പൂവോ ഒന്നു വ്യക്തമാക്കണം.
-സുല്‍

Sethunath UN said...

ചാത്താ,
ഇനി ഏതിലും ആളുക‌ള്‍ ചാത്തനിലെ പ്രണ‌യപര‌വശ കാമുകനെ കാണും. സൊ ജാഗ്രതൈ. :)
കൊച്ചുത്രേസ്സ്യ,സുല്‍ : ആലപ്പുഴയിലൊക്കെ ഇതിനു വേലിപ്പരുത്തിപൂവ് എന്നാണ് പറയുക. ഏതു കാട്ടിലും റോഡ് സൈഡിലും ഒക്കെക്കാണാം. ഇതിന്റെ വേറേ നിറങ്ങ‌ളിലുള്ളവ വീടുകളില്‍ വെച്ചുപിടിപ്പിയ്ക്കാറുണ്ട്.
സിംഗപ്പൂരില്‍ കേര‌ളത്തില്‍ കാണാത്ത പൂവോ പുല്ലോ ഇല്ലെന്നു സാരം.

Murali K Menon said...

ആരും അധികം ലാളിക്കാത്ത ഈ പൂക്കളെ എടുത്ത് കാട്ടിയത് നന്നായി നിഷ്ക്കളങ്കാ.... ഇതിലെ ആദ്യ പൂക്കളെ ഞങ്ങളുടെ നാട്ടില്‍ കൊങ്ങിണി പൂവ് എന്ന് വിളിക്കുന്നത് കേട്ടീട്ടുണ്ട്. ഇതിന്റെ കായ ഉണക്കി കുരുമുളകില്‍ മായം ചേര്‍ക്കാന്‍ ഉപയോഗിക്കുന്നതായും കേട്ടീട്ടുണ്ട്.

നാട്ടിലൂടെ പോകുമ്പോഴുള്ള ദൃശ്യവിരുന്നിനു ഒരിക്കല്‍ കൂടി നന്ദി

ഏ.ആര്‍. നജീം said...

വെറുതെ പൂക്കുന്നതോ..ഹഹാ നന്നായി , ആ രണ്ടാമത്തെ പൂവിനെ മനോഹരമായ ഒരു ചട്ടിയില്‍ വച്ചാല്‍ ഓര്‍ക്കിഡ് തോറ്റ് പോകും..

പ്രയാസി said...

നിഷ്കൂ..നല്ല ചിത്രങ്ങള്‍..!
ശംഖുപുഷ്പം കലക്കി..

ഓഫ്:“ശംഖുപുഷ്പം കണ്ണെഴുതുമ്പോള്‍ കുട്ടിച്ചാത്തീ നിന്നെയെനിക്കോര്‍മ്മവരും” ഈ പാട്ട് ഇപ്പൊ ഇങ്ങനെയാ പാടേണ്ടത്..:)
നിഷ്കളങ്കന്‍ നിഷ്കളങ്കനല്ലെന്നു എനിക്കും മനസ്സിലായി ചാത്താ..:(

ത്രേസ്യാ..അരിപ്പൂവൊ!
അരി‍പ്പൂവ്,അരിപ്പുട്ട്..സംശയമില്ല ഇതു പുട്ടുറുമീസിന്റെ നേര്‍പെങ്ങള്‍ തന്നെ!
പൂവിനെപ്പോലും വിടുന്നില്ലല്ലൊ!

അപ്പു ആദ്യാക്ഷരി said...

നിഷ്കളങ്കാ നല്ല ചിത്രങ്ങള്‍. ശംഖുപുഷ്പവും വേലിപ്പരത്തിയും നല്ലപൂക്കളല്ലേ. ഗള്‍ഫിലൊക്കെ പാര്‍ക്കിലും റോഡരികിലും വേലിപ്പരുത്തിയെക്കാണാനുണ്ടല്ലോ.

ഓ.ടോ. സഹയാത്രികനുണ്ടാക്കിയ ഹെഡര്‍ കാണാനാ ഇതിലേ വന്നത്. ഇപ്പോ പൂക്കളും കണ്ടു.

മന്‍സുര്‍ said...

നിഷ്‌കളങ്കാ...

ആദ്യകാഴ്ച എന്നെ വല്ലാതെ കോരിത്തരിപ്പിച്ചു...ഓഹ്‌...എത്ര മനോഹരമാ പൂക്കള്‍...ഒരല്‍പ്പം തേനും നുകരാറുണ്ടു.....

നന്‍മകള്‍ നേരുന്നു

nalan::നളന്‍ said...

ആദ്യത്തേത് കമ്മല്‍പ്പൂവാ..
പുലികളല്ലാത്ത പൂക്കളുടെ പടങ്ങളെടുത്തതിനു അഭിവാദ്യങ്ങള്‍ :)

Shades said...

Beautiful...!

ഗിരീഷ്‌ എ എസ്‌ said...

നന്നായിട്ടുണ്ട്‌
അഭിനന്ദനങ്ങള്‍

നിരക്ഷരൻ said...

നല്ലപൂക്കള്‍. നല്ല പടങ്ങള്‍.