Wednesday, November 12, 2008

ഭരണികള്‍ക്ക് പറയാനുള്ളത്

ആയിരക്കണക്കിന് ആള്‍ക്കാര്‍ നിരന്നിരുന്ന് സദ്യയുണ്ടിരുന്നു പണ്ട് ഈ ഊട്ടുപുരയില്‍..
ചുവരിലെ ഈ വിളക്കില്‍ രാത്രിയിലെപ്പോഴും വെളിച്ചമുണ്ടാവും.
ഞങ്ങളില്‍ നിറയെ ഉപ്പുമാങ്ങയും അച്ചാറും തൈരുമൊക്കെ ഉണ്ടായിരുന്നു.
ഇന്ന്... ഈ വെളിച്ചത്തിന്റെ കുത്തൊഴുക്കില്‍ ചിരിക്കുന്നുവെന്നു തോന്നുന്നുവോ ഞങ്ങ‌ള്‍?
നിഴല്‍ വീഴും ഭാഗത്ത് ഇപ്പോഴും ഇരുട്ടുണ്ട്.. കണ്ണീരുണ്ട്.


എന്നാലും ആശ്വാസം. ഞങ്ങ‌ളെ ഇരുട്ടിലിട്ടില്ലല്ലോ..


'Thou still unravish'd bride of quietness,
Thou foster-child of Silence and slow Time,
..........
'Beauty is truth, truth beauty, - that is all
Ye know on earth, and all ye need to know.'
John Keats - "Ode on a Grecian Urn"

ഫോട്ടോ : പത്മനാഭപുരം കൊട്ടാരത്തിലെ ഊട്ടുപുരയിലെ ഭരണികള്‍