Monday, November 19, 2007

ക‌ലക്കവെള്ളത്തില്‍ മീന്‍പിടിയ്ക്കുന്ന ശുഭ്രവസ്ത്രധാരിക‌ള്‍



ഇവിടെ തപ്പിനോക്കട്ടെ



ദേ ഇവിടൊരു മീന്‍...



ഇനി ആ മൂലക്കെങ്ങാനും വല്ല ചെറുമീനും കാണുമോ?



ഹോ! തപ്പിത്തപ്പി ക്ഷീണിച്ചു.

Thursday, November 15, 2007

ഭയം!

പാലയും പനയും

ഏഴിലംപാലയും കരിമ്പന‌യും സന്ധ്യക‌ളില്‍ ഭയത്തിന്റെ ബിംബങ്ങ‌ളായിരുന്നെനിയ്ക്ക്.
ഇന്ന് അതുപോലെയൊന്നു കാണുവാനും കുറച്ചൊന്നു കണ്ടു നില്‍ക്കാനും
അവിടത്തെ യക്ഷിയമ്പലത്തില്‍ ഒരു വിളക്കു വെക്കാനും കൊതി.

വിരഹവേദ‌ന

വിര‌ഹവേദന

മധുവുണ്ടു മത്തനായ് പുതുപൂവു തേടി
യാത്രയായ് ഭ്രമ‌രമിന്നുല്ലാസചിത്തനായ്
വിരഹം പേറിടാനാവാതെ തല താഴ്ത്തി
നില്‍ക്കുന്നുവോ മഞ്ഞക്കോ‌ളാമ്പിക‌ള്‍

ആത്മപ്രഹ‌ര്‍ഷം

പേരറിയാപ്പൂവ്

കാ‌ര്‍വ‌ര്‍ണ്ണം പൂണ്ടിട്ടീപ്പാതയോരത്തു നില്‍പ്പു നീ
കാമിയ്ക്കും പഥിക‌ര്‍ക്കു കുതൂഹലമേകുവാന്‍
‍ആത്മപ്രഹ‌ര്‍ഷത്താല്‍ ചിരിതൂകി നില്‍ക്കും നിന്നെ-
യെന്തുവിളിപ്പൂ ഞാനറിയില്ല സ്വയംപ്രഭേ

പേരറിയാപ്പൂവ്

Tuesday, November 6, 2007

വെറുതെ പൂക്കുന്നവ‌ര്‍

വേലിപ്പരുത്തിപ്പൂക്ക‌ള്‍

വേലിയില്‍പ്പൂത്തവരെന്നാലുമെനിയ്ക്കേ-

റെയിഷ്ടമല്ലോയീ വേലിപ്പരുത്തിപ്പൂക്കളെ

ശംഖുപുഷ്പം



നിന്‍ നീലക്കണ്ണിനൊരഴകായിട്ടൊരു
നീള‌ന്‍ വാലുമതിന്റെ വെളുപ്പും

അഴകലയിളകി വരുമ്പോലുള്ളൊരു
നാരിയ്ക്കുണ്ടാം നിന്നിലസ്സൂയ

ശംഖുപുഷ്പം

ശംഖുപുഷ്പം

Friday, November 2, 2007

മാന‌ത്തൂന്നൊരു ഊഞ്ഞാല്‍

സിംഗ‌പ്പൂരിലെ ദേശീയ സസ്യോദ്യാന‌ത്തില്‍ കണ്ട ഒരു ശില്പ്പ‌ം.







ഊഞ്ഞാല്‍ കെട്ടിയാട്ടാന്‍ മ‌രച്ചില്ലയില്ലാതെ
യെന്നച്ഛ‌ന്‍ കെട്ടിത്തന്നൂ ഒരൂഞ്ഞാലീ മാന‌ത്ത്
ചുറ്റും പച്ചയും പൂക്ക‌ളുമുണ്ടെന്നാലുമിറ്റു
ത‌ണലില്ലാതെയാടുന്നൂ ഞാനീ വെയില‌ത്ത്


(വ‌സന്തതിലകത്തില്‍ എഴുതാനൊരു ശ്രമ‌ം ന‌ടത്തിനോക്കിയതാണ്. ഉമേഷ് മാഷിന്റെ ഗുരുകുല‌ത്തിലെ വ‌സന്തതിലക‌ം പാഠ‌ം നോക്കി എഴുതിയ‌താണ്. തെറ്റിപ്പോയിട്ടുണ്ടെങ്കില്‍ തിരുത്തിത്ത‌രുവാന്‍ ഉമേഷിനോടും മറ്റ് ബൂലോഗരോടും അപേക്ഷ.)

2/Nov/2007

തെറ്റിപ്പോയെന്ന് ഉമേഷ്ജി. :)