Friday, November 2, 2007

മാന‌ത്തൂന്നൊരു ഊഞ്ഞാല്‍

സിംഗ‌പ്പൂരിലെ ദേശീയ സസ്യോദ്യാന‌ത്തില്‍ കണ്ട ഒരു ശില്പ്പ‌ം.ഊഞ്ഞാല്‍ കെട്ടിയാട്ടാന്‍ മ‌രച്ചില്ലയില്ലാതെ
യെന്നച്ഛ‌ന്‍ കെട്ടിത്തന്നൂ ഒരൂഞ്ഞാലീ മാന‌ത്ത്
ചുറ്റും പച്ചയും പൂക്ക‌ളുമുണ്ടെന്നാലുമിറ്റു
ത‌ണലില്ലാതെയാടുന്നൂ ഞാനീ വെയില‌ത്ത്


(വ‌സന്തതിലകത്തില്‍ എഴുതാനൊരു ശ്രമ‌ം ന‌ടത്തിനോക്കിയതാണ്. ഉമേഷ് മാഷിന്റെ ഗുരുകുല‌ത്തിലെ വ‌സന്തതിലക‌ം പാഠ‌ം നോക്കി എഴുതിയ‌താണ്. തെറ്റിപ്പോയിട്ടുണ്ടെങ്കില്‍ തിരുത്തിത്ത‌രുവാന്‍ ഉമേഷിനോടും മറ്റ് ബൂലോഗരോടും അപേക്ഷ.)

2/Nov/2007

തെറ്റിപ്പോയെന്ന് ഉമേഷ്ജി. :)

18 അഭിപ്രായങ്ങ‌ള്‍:

സിമി said...

നല്ല കവിതയും കിടിലന്‍ സ്റ്റാച്ച്യുവും :-)

പേര്.. പേരക്ക!! said...

കാനായി കുഞ്ഞുരാമന്റെ ശില്പങ്ങളൊന്നും കണ്ടിട്ടില്ല അല്ലേ?:)

മുരളി മേനോന്‍ (Murali Menon) said...

മനോഹരം രണ്ടും

മുരളി മേനോന്‍ (Murali Menon) said...

അവിടെ കൊടുത്തിരിക്കുന്ന ചിത്രം കാണാന്‍ പറ്റുന്നില്ല. ഞാന്‍ സസ്യോദ്യാനം എന്നതില്‍ ക്ലിക്ക് ചെയ്തപ്പോള്‍ കണ്ട ഉദ്യാനവും കവിതയും നന്നായി എന്നാണു പറഞ്ഞത് ട്ടാ. അതെന്താണാവോ കാണാന്‍ പറ്റാത്തത്

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: അതുകൊള്ളാം ആകാശ ഊഞ്ഞാല്‍.

SAJAN | സാജന്‍ said...

ചെറുതായിരിക്കുമ്പോള്‍ തന്നെ ഈ ശില്പംകാണാന്‍ നല്ലത്:)

Umesh::ഉമേഷ് said...

ഇതിനു് വസന്തതിലകത്തിന്റെ ഒരു ഗന്ധവുമില്ലല്ലോ നിഷ്കളങ്കാ... അപ്പോള്‍ ഞാന്‍ ആ വായിട്ടലച്ചതും പാടി കാട്ടിത്തന്നതുമൊക്കെ വെറുതെയായി, അല്ലേ?

ത ഭ ജ ജ ഗ ഗ

:-(

എന്റെ കിറുക്കുകള്‍ ..! said...

കുഞ്ഞിക്കവിത മനോഹരം.
ശില്‍പ്പം കലക്കി!

ശ്രീ said...

ആകാശത്തൊരു പൊന്നൂഞ്ഞാല്‍‌...

കൊള്ളാം.

:)

Umesh::ഉമേഷ് said...

വസന്തതിലകമാക്കിയാല്‍ ഇങ്ങനെ ഇരിക്കും. ഇതു് അപ്പാടെ എടുക്കരുതു്. ഞാന്‍ എഴുതിയതില്‍ വൃത്തം മാത്രമേ ഉള്ളൂ. കവിതയുടെ അംശം പോലും ഇല്ല.

ഊഞ്ഞാലിടാന്‍ മരമൊരെണ്ണവുമില്ല, മാന-
ത്തെന്നച്ഛനിട്ടിവനു വേണ്ടിയൊരെണ്ണമൂഞ്ഞാല്‍
ചുറ്റും വിടര്‍ന്ന സുമമുണ്ടു, നിറച്ചു പുല്ലു-
ണ്ടെന്നാലുമില്ല തണ, ലെങ്കിലുമാടിടുന്നേന്‍


കവിതയാണു പ്രധാനം, വൃത്തമല്ല. വൃത്തമില്ലാത്ത കവിത സുന്ദരമാണു്. വൃത്തമുള്ള കവിത കൂടുതല്‍ സുന്ദരവും. കവിതയില്ലാത്ത പദ്യമാകട്ടേ അത്യന്തം ജുഗുപ്സാവഹവും.

ആശംസകള്‍!

പച്ചാളം : pachalam said...

ചിത്രത്തിനു അതിന്‍റെ പൂര്‍ണ്ണത നല്‍കുന്ന കവിത!

വാല്‍മീകി said...

നല്ല ചിത്രം, നല്ല കവിത.
ഉമേഷ് ജിയുടെ കവിത ചമയ്ക്കല്‍ സുന്ദരം.

നിഷ്ക്കളങ്കന്‍ said...

ഉമേഷ്ജീ,
ഹ ഹ ഹ. ക്ഷ‌മിച്ചു ക‌ള‌യൂ ഈ സാഹ‌സ്സ‌ം. :)
ഇല്ല. ഞാന്‍ ശ്രമ‌ം നി‌ര്‍ത്തില്ല. നോക്കുന്നു വൃത്ത‌നിബദ്ധ‌മാക്കാന്‍. ഇതിങ്ങനെ വിടുന്നു. അടുത്ത കൈക്കുറ്റപ്പാടുമായി താങ്ക‌ളുടെ അടുത്ത് വ‌രുന്ന‌തായിരിയ്ക്കും.
വ‌ന്നതിനും വിശദീക‌രിച്ചതിനും വ‌ള‌രെ വ‌ള‌രെ ന‌ന്ദി.

നിഷ്ക്കളങ്കന്‍ said...

സിമി : വ‌ള‌രെ നന്ദി
പേരക്ക : ഉണ്ട‌ല്ലോ. മ‌ല‌മ്പുഴയിലേയും വേളിയിലേയും ക‌ണ്ടിട്ടുണ്ട്. ശ‌രിയാണ്. അവയുടെ മുമ്പില്‍ ഇതൊന്നുമ‌ല്ല. വ‌ള‌രെ നന്ദി
മുരളി മേനോന്‍ : ക‌ണ്‍ഫ്യൂഷ‌നായ‌ല്ലോ. താങ്ക‌ള്‍ക്കു മാത്ര‌മായി കാണാതിരിയ്ക്കാന്‍ വഴിയില്ല. ദ‌യവായി ഒന്നു Refresh അടിച്ചു നോക്കൂ ബ്രൗസ്സ‌റില്‍. വ‌ള‌രെ നന്ദി
കുട്ടിച്ചാത്തന്‍ : വ‌ള‌രെ നന്ദി
സാജന്‍ : ശ‌രിയാണ്. എനിയ്ക്കും തോന്നി അത്.നന്ദി
എന്റെ കിറുക്കുകള്‍ : വ‌ള‌രെ നന്ദി
ശ്രീ : വ‌ള‌രെ നന്ദി

ജിഹേഷ് എടക്കൂട്ടത്തില്‍|Gehesh| said...

പ്രതിമ സൂപ്പര്‍..ഓരോ ഐഡിയകള്‍..:)

എന്റെ ഉപാസന said...

:)
randum nannayi

upaasana

Priya Unnikrishnan said...

മനോഹരം അതിമനോഹരം!!!

പ്രയാസി said...

വളരെ നന്നായിരിക്കുന്നു എന്നല്ല..
ചക്രം ചവ!