Thursday, February 28, 2008

വീ‍ഴ്ച

പച്ചില‌ക‌ള്‍ ചിരിയ്ക്കുന്നുണ്ടാവും. തീര്‍ച്ച.

Wednesday, February 27, 2008

അപ്പി ഫിസ്സ് : തിരുവന്തോര‌ത്തുകാരുടെ സ്വന്തം പാനീയം?

ഇപ്പോ‌ള്‍ ഇവിടൊക്കെക്കിട്ടുന്ന ഒരു ആപ്പിള്‍ ജ്യൂസ്സാണ്. പേരു നോക്കൂ?തിരുവ‌ന‌ന്തപുര‌ത്തുകാര്‍ക്ക് എക്സ്ക്ലൂസ്സീവായി ഉണ്ടാക്കിയതുപോലെ :))



Sunday, February 24, 2008

കിരാതം (കഥക‌ളി) - ഫോട്ടോ

കിഴക്കേക്കോട്ടയില്‍ 23 ഫെബ്രു. ല്‍ നടന്ന കിരാതം കഥ‌ക‌ളിയില്‍ നിന്ന് ചില ദൃശ്യങ്ങ‌ള്‍ . കിരാതം സാഹിത്യഭംഗി കുറവുള്ള കഥ‌യാണ്. പക്ഷേ കഥയുടെ പ്രത്യേകത കൊണ്ട് ശിവക്ഷേത്രങ്ങ്‌ളിലും മറ്റും ഈ കഥ ഒരുപാട് നടത്തപ്പെടുന്നു. കഥ രചിച്ചത് ഇരട്ടക്കുള‌ങ്ങര രാമ‌വാര്യരാണ്. അദ്ദേഹം ഒരു കാ‍ള കുത്തി മരിച്ച‌താണെന്ന് പ‌റയ‌പ്പെടുന്നു.
കാട്ടാള‌ന്‍ : ശ്രീ ഇഞ്ച‌ക്കാട്ട് രാമ‌ചന്ദ്രന്‍ പിള്ള
അര്‍ജ്ജുനന്‍ : ശ്രീ മാര്‍ഗ്ഗി ബാല‌സുബ്രഹ്മ‌ണ്യന്‍
കാട്ടാള‌സ്ത്രീ : മാ‍ര്‍ഗ്ഗി ഹരിവത്സന്‍
ശിവന്‍ : മാര്‍ഗ്ഗി സുരേഷ്
പാര്‍വ്വതി : മാര്‍ഗ്ഗി സുകുമാരന്‍

കൈലാസാചലവാസാ ഹേ ശൈല‌ജാകാന്താ.... (അര്‍ജ്ജുന‌ന്‍)
ഗൌരീശം മ‌മ കാണാകേണം (അര്‍ജ്ജുന‌ന്റെ തപസ്സ്)
കാട്ടാള‌ന്റെ തിര‌നോക്ക്
പോടാ നീ ആരെടാ മൂഡാ ഞാനെയ്ത കിടിയെ കൂടെ വന്നെയ്തിടാമോടാ ദുഷ്ടാ കാട്ടാളാ വന്നെന്നെ തൊട്ടതിനാലെ നഷ്ട‌മാക്കീടുവന്‍ നിന്നെ ഞാന്‍





അന്ത‌കാന്തക പോരും പൊരുതതു...


പൊട്ട ഫ‌ല്‍ഗുനാ കാട്ടാള‌ന‌ല്ലിവന്‍ മട്ടല‌ര്‍ബാണനെ ചുട്ടുപൊട്ടിച്ച.....


നൂനം നീയെയ്യുന്ന ബാണ‌ങ്ങ‌ളൊക്കെയും സൂന‌മായിപ്പോകട്ടെ പാണ്ഠ‌വാ...

ഉത്തിഷ്ഠതിഷ്ഠ സുകുമാര ക‌ളേബരാ നീ.. അത്ത‌ല്‍പ്പെടായ്ക കുരുവീരാ ഹേ കുല‌‌പ്രവീരാ

സാരം പാശുപ‌തം ശരം ച വര‌വും കൈക്കൊണ്ടുനീയങ്ങുപോയ്..

Thursday, February 21, 2008

ചെരാതുക‌ളുടെ ദീപക്ക‌ളം

കഴിഞ്ഞ ദീപാവലിക്കാല‌ത്തിന്റെ ഓര്‍മ്മയ്ക്ക്

Wednesday, February 13, 2008

പുതിയ ട്രാഫിക് സിംബല്‍: പാമ്പുണ്ട് സൂക്ഷിയ്ക്കുക

നാട്ടില്‍ വ‌ള‌രെ അത്യാവശ്യമുള്ളതും അടുത്തുതന്നെ വരാന്‍ സാധ്യത ഉള്ളതുമായ ട്രാ‍ഫീക് സിംബല്‍
പാമ്പുണ്ട്. സൂക്ഷിയ്ക്കുക
ശരിയ്ക്കും വേണ്ടത് അടിച്ച് ഫിറ്റായി മുണ്ടഴിച്ച് തല‌യില്‍ കെട്ടി കുപ്പീം പിടിച്ചോണ്ട് നില്‍ക്കുന്ന ഒരു ചേട്ടന്റെ പടമായിരുന്നു. പക്ഷേ പടം വര‌യ്ക്കാന്‍ പുരിയലേ.


ചിത്രം കടപ്പാട് : whatcraps.blogspot.com

സുന്ദരിക‌ളായ സുന്ദര‌ന്മാര്‍ ഹൈവേയില്‍

തിരുവ‌നന്ത‌പുരത്തുനിന്നും ആല‌പ്പുഴയിലേയ്ക്ക് പോകുന്ന വഴി കണ്ട ഒരു കാഴ്ച. കൊല്ലത്തിനടുത്താണ്. കൊറ്റംകുള‌ങ്ങര എന്ന സ്ഥല‌ത്തെ അമ്പ‌ലത്തില്‍ പുരുഷന്മാര്‍ സ്ത്രീവേഷം കെട്ടുന്ന ഒരു വഴിപാടുണ്ട്. അതിന്റെ അനുകര‌ണ‌ം പോലെ തോന്നി. മൂന്ന് നര്‍ത്തക‌ര്‍. ഫുള്‍ സ്പിരിറ്റിലാണ് നൃത്തം.നൃത്ത‌ത്തിലും ഉള്ളിലും. :)ഉത്സവ‌കാല‌മാണല്ലോ. കുറഞ്ഞത് മൂന്ന് ഘോഷ‌യാത്രയോ താല‌പ്പൊലിയോ എഴുന്ന‌ള്ളത്തോ കാണാതെ കുറച്ചു ദൂരം യാത്ര ചെയ്യാനാവില്ല തന്നെ.





Monday, February 11, 2008

ചില്ലീല‌ത കൊണ്ടെന്നെ ത‌ല്ലിടാതെ (കീചകവധം)

ചില്ലീല‌ത കൊണ്ടെന്നെ തല്ലിടാതെ


സുന്ദ‌രീ മഞ്ച‌മിതിങ്കലിരുന്നു



മ‌തിമ‌തി മതിമുഖി പരിതാപം


കണ്ടിവാര്‍കുഴ‌ലീ എന്നെ കണ്ടീല‌യോ ബാലേ



കീചക‌വധം (ശ്വാസം മുട്ടിയുള്ള മര‌ണമാണ് കീചകന്റേത്)

കീചകന്‍ : ശ്രീ: സദനം കൃഷ്ണ‌ന്‍‌കുട്ടി
സൈരന്ധ്രി : ശ്രീ: ക‌ലാ: കേശവന്‍ നമ്പൂതിരി
വ‌ലലന്‍ : ശ്രീ: മാര്‍ഗ്ഗി ശ്രീകണ്ഠന്‍

നടന്നത് : കന‌കക്കുന്ന്, തിരുവനന്തപുരം