Friday, July 18, 2008

സിംഹത്തിന്റെ മുന്‍പില്‍പ്പെട്ടാല്‍ ചെയ്യേണ്ടത്



സിംഹത്തെക്കണ്ടാല്‍
നില്‍ക്കുക. ഓടരുത്.
ശാന്തനായി...കൂളായി നില്‍ക്കുക. (പേടി പൊറത്ത് കാണിയ്ക്കെണ്ട. മൂത്രം അസാര‌മാവാം)ധൈര്യത്തോടെ..താഴ്ന്ന എന്നാല്‍ ഉറച്ച ശബ്ദ‌ത്തില്‍ സിംഹത്തോട് സംസാരിയ്ക്കുക. (വേണ്ടാ...ക‌ളി എന്നോടു വേണ്ടാ....)

സിംഹ‌ത്തിനു നേരേ നോക്കുക. കണ്ണില്‍ നോക്കരുത്. അത് ഹരിണ‌രിപുവിനെ വെല്ലുവിളിയ്ക്കൂക‌യാണെന്ന തോന്ന‌ലൂണ്ടാക്കിയേക്കാം. (എന്നെക്കണ്ടാല്‍ എന്തെങ്കിലും കൊഴപ്പം? എന്ന ഭാവം)

പറ്റിയാല്‍..സൌകര്യമുണ്ടെങ്കില്‍.. പതുക്കെ പിറകിലേക്ക് വലിയുക (സ്ക്കൂട്ടാവുക)

നമ്മ‌ള്‍ വെല്യ ആളാണെന്ന് കാണിയ്ക്കുക. കൈ പൊക്കിപ്പിടിയ്ക്കുക. ജാക്കറ്റോ മറ്റോ ഉണ്ടെങ്കില്‍ അത് തല‌യ്ക്ക് മീതെ പിടിച്ച് സിംഹത്തിന്റെ മുമ്പില്‍ വല്യ ആളാവുക. (ഓന്‍ പേടിയ്ക്കട്ടെ. ശവി)

കൊച്ചുപിള്ളേര്‍ കൂടെയുണ്ടെങ്കില്‍ അവരെ നിങ്ങ‌ളുടെ കയ്യിലെടുക്കുക. മോണ്‍സ്റ്റേഴ്സ്‍ കരഞ്ഞുകൊണ്ട് പേടിച്ചോടിയാല്‍ പ്രശ്ന‌മാണ്. (കരയ്യേ? ഹയ് ശിങ്കം ന്ന് പറയാഞ്ഞാല്‍ ന‌ന്നായ്പ്പോയ്)


സിംഹം ചൂടാവുകയോ ആക്രമിക്കുകയോ ചെയ്താല്‍.

=> കല്ലെറിയുക

=> കമ്പ് കിട്ടുമെങ്കില്‍ അതും എറിയുക.

=> കയ്യില്‍ കിട്ടുന്നതെന്തും എറിയുക. (കുട്ടിക‌ളെയൊഴിച്ച്)

ഒരു സിംഹം നിങ്ങ‌ളെ ആക്രമിച്ചാല്‍

=> ഓടുകയേ ചെയ്യരുത്. ചെറുക്കുക.

=> വീണുപോയാല്‍ തല‌യും കഴുത്തും കഴിവതും സംരക്ഷിയ്ക്കാന്‍ ശ്രമിയ്ക്കുക.

എത്രയും പെട്ടെന്ന് സ‌ഹായം തേടുക.