Wednesday, November 12, 2008

ഭരണികള്‍ക്ക് പറയാനുള്ളത്

ആയിരക്കണക്കിന് ആള്‍ക്കാര്‍ നിരന്നിരുന്ന് സദ്യയുണ്ടിരുന്നു പണ്ട് ഈ ഊട്ടുപുരയില്‍..
ചുവരിലെ ഈ വിളക്കില്‍ രാത്രിയിലെപ്പോഴും വെളിച്ചമുണ്ടാവും.
ഞങ്ങളില്‍ നിറയെ ഉപ്പുമാങ്ങയും അച്ചാറും തൈരുമൊക്കെ ഉണ്ടായിരുന്നു.
ഇന്ന്... ഈ വെളിച്ചത്തിന്റെ കുത്തൊഴുക്കില്‍ ചിരിക്കുന്നുവെന്നു തോന്നുന്നുവോ ഞങ്ങ‌ള്‍?
നിഴല്‍ വീഴും ഭാഗത്ത് ഇപ്പോഴും ഇരുട്ടുണ്ട്.. കണ്ണീരുണ്ട്.


എന്നാലും ആശ്വാസം. ഞങ്ങ‌ളെ ഇരുട്ടിലിട്ടില്ലല്ലോ..


'Thou still unravish'd bride of quietness,
Thou foster-child of Silence and slow Time,
..........
'Beauty is truth, truth beauty, - that is all
Ye know on earth, and all ye need to know.'
John Keats - "Ode on a Grecian Urn"

ഫോട്ടോ : പത്മനാഭപുരം കൊട്ടാരത്തിലെ ഊട്ടുപുരയിലെ ഭരണികള്‍

Saturday, October 25, 2008

മാലിദ്വീപിലെ ഒരു പ്രഭാതം





































Monday, September 15, 2008

സാഫല്യം

ഒരു ഊഞ്ഞാലിടുക.... അതിലിരുത്തി നിന്നെ പൊക്കിയാട്ടുക..ഇതൊക്കെ എന്റെ ഒരു സ്വപ്നമായിരുന്നു മകളേ..
നിന്റെ ഈ ചിരി... ഈ ആക്കം... ഇതൊന്നും നിനക്ക് നഷ്ടമായിപ്പോകരുതെന്ന് ഞാന്‍ ആശിച്ചിരുന്നു.
മാവായ മാവും പ്ലാവായ പ്ലാവുമൊക്കെ പോയിട്ടും .. മുറ്റത്തെ തൈമാവ് ഒരു കുഞ്ഞിക്കൈ നീട്ടിത്തന്നു. നിനക്ക് വേണ്ടിത്തന്നെ.
മാഞ്ചോടൊന്ന് തെളിച്ചെടുത്ത് അച്ഛനുമിട്ടു ഒരൂഞ്ഞാല്‍.
നീ ആടുന്നു.. ചിരിയ്ക്കുന്നു.. പൊക്കം കണ്ട് പേടിയ്ക്കുന്നു........
അച്ഛന്റെ മനസ്സ് നിറയുകയാണ്.






Thursday, September 4, 2008

സ്ത്രീവേഷത്തിന്റെ സൌന്ദര്യം - മാര്‍ഗി വിജയകുമാര്‍

സ്ത്രീവേഷത്തിന്റെ സൌന്ദര്യം ഇപ്പോ‌ള്‍ മാര്‍ഗി വിജയകുമാറിലാണ്.
കിഴക്കേക്കോട്ടയില്‍ കഴിഞ്ഞമാസം നടന്ന രാവണവിജയം കഥക‌‌ളിയില്‍ നിന്നും ചില ഭാഗങ്ങ‌ള്‍.
രാവണന്‍ ശ്രീ ഇഞ്ചക്കാട്ട് രാമ‌ചന്ദ്രന്‍പിള്ള.










Tuesday, August 26, 2008

തുമ്പി (Damselfly)

തുമ്പി (Damselfly)
ഇവനെ അടുത്തുകണ്ടാല്‍ ഒരു ഭീകരതയൊക്കെയുണ്ട്. ഒരുപക്ഷേ അതുകൊണ്ടാവാം കുട്ടിക‌ളായിരുന്ന‌പ്പോ‌ള്‍ ഇതിനെക്കൊണ്ട് കല്ലെടുപ്പിയ്ക്കൂന്നത് ഒരു ഹര‌മായിരുന്നു. നിങ്ങ‌ളിവിടെ കാണുന്നത് ആലപ്പുഴയിലെ തുമ്പിക‌ളാണ്. :)) സത്യം!




രതി


തുമ്പപ്പൂവമ്മയും മക്ക‌ളും

അമ്മയ്ക്ക് വെളുപ്പുനിറമാണ്. മുലപ്പാലു പോലെ.
പാല്‍നിറമുള്ള അമ്മ ഊട്ടുന്നത് എത്രപേരെ..... ഊട്ടുന്നത് തേനാണ്.








Friday, July 18, 2008

സിംഹത്തിന്റെ മുന്‍പില്‍പ്പെട്ടാല്‍ ചെയ്യേണ്ടത്



സിംഹത്തെക്കണ്ടാല്‍
നില്‍ക്കുക. ഓടരുത്.
ശാന്തനായി...കൂളായി നില്‍ക്കുക. (പേടി പൊറത്ത് കാണിയ്ക്കെണ്ട. മൂത്രം അസാര‌മാവാം)ധൈര്യത്തോടെ..താഴ്ന്ന എന്നാല്‍ ഉറച്ച ശബ്ദ‌ത്തില്‍ സിംഹത്തോട് സംസാരിയ്ക്കുക. (വേണ്ടാ...ക‌ളി എന്നോടു വേണ്ടാ....)

സിംഹ‌ത്തിനു നേരേ നോക്കുക. കണ്ണില്‍ നോക്കരുത്. അത് ഹരിണ‌രിപുവിനെ വെല്ലുവിളിയ്ക്കൂക‌യാണെന്ന തോന്ന‌ലൂണ്ടാക്കിയേക്കാം. (എന്നെക്കണ്ടാല്‍ എന്തെങ്കിലും കൊഴപ്പം? എന്ന ഭാവം)

പറ്റിയാല്‍..സൌകര്യമുണ്ടെങ്കില്‍.. പതുക്കെ പിറകിലേക്ക് വലിയുക (സ്ക്കൂട്ടാവുക)

നമ്മ‌ള്‍ വെല്യ ആളാണെന്ന് കാണിയ്ക്കുക. കൈ പൊക്കിപ്പിടിയ്ക്കുക. ജാക്കറ്റോ മറ്റോ ഉണ്ടെങ്കില്‍ അത് തല‌യ്ക്ക് മീതെ പിടിച്ച് സിംഹത്തിന്റെ മുമ്പില്‍ വല്യ ആളാവുക. (ഓന്‍ പേടിയ്ക്കട്ടെ. ശവി)

കൊച്ചുപിള്ളേര്‍ കൂടെയുണ്ടെങ്കില്‍ അവരെ നിങ്ങ‌ളുടെ കയ്യിലെടുക്കുക. മോണ്‍സ്റ്റേഴ്സ്‍ കരഞ്ഞുകൊണ്ട് പേടിച്ചോടിയാല്‍ പ്രശ്ന‌മാണ്. (കരയ്യേ? ഹയ് ശിങ്കം ന്ന് പറയാഞ്ഞാല്‍ ന‌ന്നായ്പ്പോയ്)


സിംഹം ചൂടാവുകയോ ആക്രമിക്കുകയോ ചെയ്താല്‍.

=> കല്ലെറിയുക

=> കമ്പ് കിട്ടുമെങ്കില്‍ അതും എറിയുക.

=> കയ്യില്‍ കിട്ടുന്നതെന്തും എറിയുക. (കുട്ടിക‌ളെയൊഴിച്ച്)

ഒരു സിംഹം നിങ്ങ‌ളെ ആക്രമിച്ചാല്‍

=> ഓടുകയേ ചെയ്യരുത്. ചെറുക്കുക.

=> വീണുപോയാല്‍ തല‌യും കഴുത്തും കഴിവതും സംരക്ഷിയ്ക്കാന്‍ ശ്രമിയ്ക്കുക.

എത്രയും പെട്ടെന്ന് സ‌ഹായം തേടുക.

Saturday, May 10, 2008

വേലിയുടെ നിഴലിലെ കുതിര: ഏകന്‍, ദുഖിതന്‍

വേലിയുടെ നിഴലിലെ കുതിര: ഏകന്‍, ദുഖിതന്‍

Monday, April 28, 2008

ഏകാന്തത


കഴിഞ്ഞുപോയതൊന്നും തിരിച്ചു വരില്ല.
ഏകാന്തത പോലും ....

Thursday, February 28, 2008

വീ‍ഴ്ച

പച്ചില‌ക‌ള്‍ ചിരിയ്ക്കുന്നുണ്ടാവും. തീര്‍ച്ച.

Wednesday, February 27, 2008

അപ്പി ഫിസ്സ് : തിരുവന്തോര‌ത്തുകാരുടെ സ്വന്തം പാനീയം?

ഇപ്പോ‌ള്‍ ഇവിടൊക്കെക്കിട്ടുന്ന ഒരു ആപ്പിള്‍ ജ്യൂസ്സാണ്. പേരു നോക്കൂ?തിരുവ‌ന‌ന്തപുര‌ത്തുകാര്‍ക്ക് എക്സ്ക്ലൂസ്സീവായി ഉണ്ടാക്കിയതുപോലെ :))



Sunday, February 24, 2008

കിരാതം (കഥക‌ളി) - ഫോട്ടോ

കിഴക്കേക്കോട്ടയില്‍ 23 ഫെബ്രു. ല്‍ നടന്ന കിരാതം കഥ‌ക‌ളിയില്‍ നിന്ന് ചില ദൃശ്യങ്ങ‌ള്‍ . കിരാതം സാഹിത്യഭംഗി കുറവുള്ള കഥ‌യാണ്. പക്ഷേ കഥയുടെ പ്രത്യേകത കൊണ്ട് ശിവക്ഷേത്രങ്ങ്‌ളിലും മറ്റും ഈ കഥ ഒരുപാട് നടത്തപ്പെടുന്നു. കഥ രചിച്ചത് ഇരട്ടക്കുള‌ങ്ങര രാമ‌വാര്യരാണ്. അദ്ദേഹം ഒരു കാ‍ള കുത്തി മരിച്ച‌താണെന്ന് പ‌റയ‌പ്പെടുന്നു.
കാട്ടാള‌ന്‍ : ശ്രീ ഇഞ്ച‌ക്കാട്ട് രാമ‌ചന്ദ്രന്‍ പിള്ള
അര്‍ജ്ജുനന്‍ : ശ്രീ മാര്‍ഗ്ഗി ബാല‌സുബ്രഹ്മ‌ണ്യന്‍
കാട്ടാള‌സ്ത്രീ : മാ‍ര്‍ഗ്ഗി ഹരിവത്സന്‍
ശിവന്‍ : മാര്‍ഗ്ഗി സുരേഷ്
പാര്‍വ്വതി : മാര്‍ഗ്ഗി സുകുമാരന്‍

കൈലാസാചലവാസാ ഹേ ശൈല‌ജാകാന്താ.... (അര്‍ജ്ജുന‌ന്‍)
ഗൌരീശം മ‌മ കാണാകേണം (അര്‍ജ്ജുന‌ന്റെ തപസ്സ്)
കാട്ടാള‌ന്റെ തിര‌നോക്ക്
പോടാ നീ ആരെടാ മൂഡാ ഞാനെയ്ത കിടിയെ കൂടെ വന്നെയ്തിടാമോടാ ദുഷ്ടാ കാട്ടാളാ വന്നെന്നെ തൊട്ടതിനാലെ നഷ്ട‌മാക്കീടുവന്‍ നിന്നെ ഞാന്‍





അന്ത‌കാന്തക പോരും പൊരുതതു...


പൊട്ട ഫ‌ല്‍ഗുനാ കാട്ടാള‌ന‌ല്ലിവന്‍ മട്ടല‌ര്‍ബാണനെ ചുട്ടുപൊട്ടിച്ച.....


നൂനം നീയെയ്യുന്ന ബാണ‌ങ്ങ‌ളൊക്കെയും സൂന‌മായിപ്പോകട്ടെ പാണ്ഠ‌വാ...

ഉത്തിഷ്ഠതിഷ്ഠ സുകുമാര ക‌ളേബരാ നീ.. അത്ത‌ല്‍പ്പെടായ്ക കുരുവീരാ ഹേ കുല‌‌പ്രവീരാ

സാരം പാശുപ‌തം ശരം ച വര‌വും കൈക്കൊണ്ടുനീയങ്ങുപോയ്..

Thursday, February 21, 2008

ചെരാതുക‌ളുടെ ദീപക്ക‌ളം

കഴിഞ്ഞ ദീപാവലിക്കാല‌ത്തിന്റെ ഓര്‍മ്മയ്ക്ക്

Wednesday, February 13, 2008

പുതിയ ട്രാഫിക് സിംബല്‍: പാമ്പുണ്ട് സൂക്ഷിയ്ക്കുക

നാട്ടില്‍ വ‌ള‌രെ അത്യാവശ്യമുള്ളതും അടുത്തുതന്നെ വരാന്‍ സാധ്യത ഉള്ളതുമായ ട്രാ‍ഫീക് സിംബല്‍
പാമ്പുണ്ട്. സൂക്ഷിയ്ക്കുക
ശരിയ്ക്കും വേണ്ടത് അടിച്ച് ഫിറ്റായി മുണ്ടഴിച്ച് തല‌യില്‍ കെട്ടി കുപ്പീം പിടിച്ചോണ്ട് നില്‍ക്കുന്ന ഒരു ചേട്ടന്റെ പടമായിരുന്നു. പക്ഷേ പടം വര‌യ്ക്കാന്‍ പുരിയലേ.


ചിത്രം കടപ്പാട് : whatcraps.blogspot.com

സുന്ദരിക‌ളായ സുന്ദര‌ന്മാര്‍ ഹൈവേയില്‍

തിരുവ‌നന്ത‌പുരത്തുനിന്നും ആല‌പ്പുഴയിലേയ്ക്ക് പോകുന്ന വഴി കണ്ട ഒരു കാഴ്ച. കൊല്ലത്തിനടുത്താണ്. കൊറ്റംകുള‌ങ്ങര എന്ന സ്ഥല‌ത്തെ അമ്പ‌ലത്തില്‍ പുരുഷന്മാര്‍ സ്ത്രീവേഷം കെട്ടുന്ന ഒരു വഴിപാടുണ്ട്. അതിന്റെ അനുകര‌ണ‌ം പോലെ തോന്നി. മൂന്ന് നര്‍ത്തക‌ര്‍. ഫുള്‍ സ്പിരിറ്റിലാണ് നൃത്തം.നൃത്ത‌ത്തിലും ഉള്ളിലും. :)ഉത്സവ‌കാല‌മാണല്ലോ. കുറഞ്ഞത് മൂന്ന് ഘോഷ‌യാത്രയോ താല‌പ്പൊലിയോ എഴുന്ന‌ള്ളത്തോ കാണാതെ കുറച്ചു ദൂരം യാത്ര ചെയ്യാനാവില്ല തന്നെ.