Tuesday, August 26, 2008

തുമ്പപ്പൂവമ്മയും മക്ക‌ളും

അമ്മയ്ക്ക് വെളുപ്പുനിറമാണ്. മുലപ്പാലു പോലെ.
പാല്‍നിറമുള്ള അമ്മ ഊട്ടുന്നത് എത്രപേരെ..... ഊട്ടുന്നത് തേനാണ്.








5 അഭിപ്രായങ്ങ‌ള്‍:

അനില്‍@ബ്ലോഗ് // anil said...

കണ്ടപ്പോള്‍ ഒരു സന്തോഷം. പണ്ടൊക്കെ നമ്മുടെ പൂക്കളത്തിന്റെ പ്രധാന്‍ കഷി തുമ്പപ്പൂവായിരുന്നു. ഇന്നതു കണികാണാന്‍ പൊലുമില്ല. ഞാന്‍ കുറചു തൈകള്‍ കൊണ്ടുവന്നു നട്ടിട്ടുണ്ടു, ഓണത്തിനു പൂക്കുമോ എന്നു നോക്കാം.

കുഞ്ഞന്‍ said...

നിഷ്കു മാഷെ..
ഇപ്പോള്‍ തുമ്പപ്പൂവുണ്ടെങ്കിലും പേരിന് ഒന്നോ രണ്ടൊ പൂവ് മാത്രം കളത്തിലിടും. കാരണം പൂ പറിക്കാന്‍ കുട്ടികളില്ല, അവര്‍ക്ക് പഠിക്കാനുണ്ട്. പണ്ട് പൂപറിക്കാനുള്ള കുട്ടികളുടെ ആവേശം അത് ഉത്സാഹവും മത്സരം നിറഞ്ഞതായിരുന്നു. ഇന്ന് തൊടികള്‍ പറമ്പുകള്‍ അപ്രത്യക്ഷമായി. കാലം ചെല്ലുമ്പോള്‍ ഓണത്തറയും..!
പടംസ് കിടു

ശ്രീ said...

ചിത്രങ്ങള്‍ നന്നായി, മാഷേ.

കുഞ്ഞന്‍ ചേട്ടാ... ഇനി പറിയ്ക്കാന്‍ കുട്ടികള്‍ തയ്യാറാണെങ്കില്‍ പോലും വേണ്ടത്ര തുമ്പകള്‍ നാട്ടില്‍ കിട്ടാനില്ല എന്നതായി അവസ്ഥ

ജിജ സുബ്രഹ്മണ്യൻ said...

പടങ്ങള്‍ നന്നായി..നാട്ടില്‍ തുമ്പപ്പൂ കിട്ടാനില്ല എന്നതാണു അവസ്ഥ.ഓണത്തപ്പനെ വരവേല്‍ക്കാന്‍ തുമ്പക്കുടം പണ്ടൊക്കെ കെട്ടു കണക്കിനു പറമ്പില്‍ നിന്നും കിട്ടുമായിരുന്നു.ഈ വര്‍ഷം എങ്ങനെ ഒപ്പിക്കുമോ ആവോ ?ഇനി അനില്‍ ചെയ്യുന്ന പോലെ തുമ്പയും നട്ടു പിടിപ്പിക്കേണ്ടി വരുമോ

പ്രിയ said...

സുന്ദരി തുമ്പയുടെ സുന്ദരന്‍ ഫോട്ടോ :)