Monday, November 19, 2007

ക‌ലക്കവെള്ളത്തില്‍ മീന്‍പിടിയ്ക്കുന്ന ശുഭ്രവസ്ത്രധാരിക‌ള്‍ഇവിടെ തപ്പിനോക്കട്ടെദേ ഇവിടൊരു മീന്‍...ഇനി ആ മൂലക്കെങ്ങാനും വല്ല ചെറുമീനും കാണുമോ?ഹോ! തപ്പിത്തപ്പി ക്ഷീണിച്ചു.

Thursday, November 15, 2007

ഭയം!

പാലയും പനയും

ഏഴിലംപാലയും കരിമ്പന‌യും സന്ധ്യക‌ളില്‍ ഭയത്തിന്റെ ബിംബങ്ങ‌ളായിരുന്നെനിയ്ക്ക്.
ഇന്ന് അതുപോലെയൊന്നു കാണുവാനും കുറച്ചൊന്നു കണ്ടു നില്‍ക്കാനും
അവിടത്തെ യക്ഷിയമ്പലത്തില്‍ ഒരു വിളക്കു വെക്കാനും കൊതി.

വിരഹവേദ‌ന

വിര‌ഹവേദന

മധുവുണ്ടു മത്തനായ് പുതുപൂവു തേടി
യാത്രയായ് ഭ്രമ‌രമിന്നുല്ലാസചിത്തനായ്
വിരഹം പേറിടാനാവാതെ തല താഴ്ത്തി
നില്‍ക്കുന്നുവോ മഞ്ഞക്കോ‌ളാമ്പിക‌ള്‍

ആത്മപ്രഹ‌ര്‍ഷം

പേരറിയാപ്പൂവ്

കാ‌ര്‍വ‌ര്‍ണ്ണം പൂണ്ടിട്ടീപ്പാതയോരത്തു നില്‍പ്പു നീ
കാമിയ്ക്കും പഥിക‌ര്‍ക്കു കുതൂഹലമേകുവാന്‍
‍ആത്മപ്രഹ‌ര്‍ഷത്താല്‍ ചിരിതൂകി നില്‍ക്കും നിന്നെ-
യെന്തുവിളിപ്പൂ ഞാനറിയില്ല സ്വയംപ്രഭേ

പേരറിയാപ്പൂവ്

Tuesday, November 6, 2007

വെറുതെ പൂക്കുന്നവ‌ര്‍

വേലിപ്പരുത്തിപ്പൂക്ക‌ള്‍

വേലിയില്‍പ്പൂത്തവരെന്നാലുമെനിയ്ക്കേ-

റെയിഷ്ടമല്ലോയീ വേലിപ്പരുത്തിപ്പൂക്കളെ

ശംഖുപുഷ്പംനിന്‍ നീലക്കണ്ണിനൊരഴകായിട്ടൊരു
നീള‌ന്‍ വാലുമതിന്റെ വെളുപ്പും

അഴകലയിളകി വരുമ്പോലുള്ളൊരു
നാരിയ്ക്കുണ്ടാം നിന്നിലസ്സൂയ

ശംഖുപുഷ്പം

ശംഖുപുഷ്പം

Friday, November 2, 2007

മാന‌ത്തൂന്നൊരു ഊഞ്ഞാല്‍

സിംഗ‌പ്പൂരിലെ ദേശീയ സസ്യോദ്യാന‌ത്തില്‍ കണ്ട ഒരു ശില്പ്പ‌ം.ഊഞ്ഞാല്‍ കെട്ടിയാട്ടാന്‍ മ‌രച്ചില്ലയില്ലാതെ
യെന്നച്ഛ‌ന്‍ കെട്ടിത്തന്നൂ ഒരൂഞ്ഞാലീ മാന‌ത്ത്
ചുറ്റും പച്ചയും പൂക്ക‌ളുമുണ്ടെന്നാലുമിറ്റു
ത‌ണലില്ലാതെയാടുന്നൂ ഞാനീ വെയില‌ത്ത്


(വ‌സന്തതിലകത്തില്‍ എഴുതാനൊരു ശ്രമ‌ം ന‌ടത്തിനോക്കിയതാണ്. ഉമേഷ് മാഷിന്റെ ഗുരുകുല‌ത്തിലെ വ‌സന്തതിലക‌ം പാഠ‌ം നോക്കി എഴുതിയ‌താണ്. തെറ്റിപ്പോയിട്ടുണ്ടെങ്കില്‍ തിരുത്തിത്ത‌രുവാന്‍ ഉമേഷിനോടും മറ്റ് ബൂലോഗരോടും അപേക്ഷ.)

2/Nov/2007

തെറ്റിപ്പോയെന്ന് ഉമേഷ്ജി. :)

Wednesday, October 31, 2007

ജുറോംഗിലെ ചില പക്ഷികള്‍

സിംഗ‌പ്പൂരിലെ ജുറോംഗില്‍ ഉള്ള ബേഡ് പാ‌ര്‍ക്കിലെ ചില ദൃശ്യങ്ങ‌ള്‍.1971 ല്‍ പൊതുജനത്തിനായി തുറന്നുകൊടുത്ത 20.2 ഹെക്‍ടറിലായി വ്യാപിച്ചുകിടക്കുന്ന ഈ പാ‌ര്‍ക്ക് ഏഷ്യാ-പസ്സിഫിക്കിലെ ഏറ്റ‌വും വലുതും ലോകത്തിലെ ഏറ്റവും ന‌ല്ലതുമായി വില‌യിരുത്തപ്പെടുന്നു. 600 ല്‍ പര‌ം ഇ‌ന‌ങ്ങ‌ളില്‍പ്പെട്ട 9000 തില്‍ അധിക‌ം പ‌ക്ഷിക‌ള്‍ ഇവിടെയുണ്ട്. തെക്കുപ‌ടിഞ്ഞാറെ ഏഷ്യയിലെ പ‌ക്ഷിക‌ളാണ് ഇവിടുത്തെ പ്രധാന ആക‌ര്‍ഷ‌ണ‌ം. കൂടുത‌ല്‍ വിവര‌ങ്ങ‌‌ള്‍ ഇവിടെ.

സമ‌യമനുവദിയ്ക്കുമെങ്കില്‍ ക്ലിക്ക് ചെയ്ത് വലുതാക്കി കാണവുന്ന‌താണ്


ശ്ശെടാ! ഇതെന്റെ ഫോട്ടോയാണല്ലോ!പച്ച‌പ്പു തോല്‍ക്കും പച്ച തുടിയ്ക്കുന്നിണപ്പഞ്ചവ‌ര്‍ണ്ണക്കിളിക‌ള്‍
ഓക്കെ. ഫോട്ടോയെടുത്തോളൂ. ഞാന്‍ ചിരിയ്ക്കുക‌യാണ്. (പെലിക്കന്‍‍)

ദാ അവ‌‌ളുമെത്തി. ഒന്നൂടൊന്ന് ക്ലിക്കിയേരെ.കുളികഴിഞ്ഞീറനുണ‌ക്കുന്ന ഫ്ലെമിംഗോ സുന്ദ‌രിക‌ള്‍മ‌ന‍സ്സി രുചിജ‌ന‌ക‌ം എന്റെ ചിറകുമ‌ണി ക‌ന‌ക‌ം


തിരികെ ന‌ടക്കുകയാണു ഞാനെങ്കിലും
ഫോട്ടോയെടുക്കുവാന്‍ മ‌ടിച്ചിടൊല്ലാത‌ല‌യിലെപ്പൊ‌ന്‍തൊങ്ങലല്ലോയെന്നെ
ത്തങ്കക്കുടമാക്കുന്നതീ സങ്കേതത്തില്‍


തെന്നിത്തെറിയ്ക്കുന്നൊരീയരുവിയിലൂടൊരു
കുഞ്ഞുമീനെങ്കിലും നീന്തി വന്നെങ്കില്‍..


പാതിരാക്കൊക്കാണു ഞാന്‍ പകലിലും കാണാമെന്നെ


ഫോട്ടോയെടുക്കരുത്. പ്ലീസ്സ്. ഈ ചിറകൊന്നുണങ്ങിയ്ക്കോട്ടെ

Thursday, October 18, 2007

ഓ‌ര്‍ക്കിഡ് പൂക്ക‌ള്‍ : സിംഗപ്പൂ‌‌‌ര്‍ നാഷ‌ണ‌ല്‍ ഓ‌ര്‍ക്കിഡ് ഗാ‌ര്‍ഡ‌ന്‍സ്

ഓ‌ര്‍ക്കിഡ് പുഷ്പങ്ങ‌ളെന്നെനോക്കിച്ചിരിച്ചു
ഓ‌ര്‍ക്കുക ഞങ്ങ‌ളെയെന്നു നിശ്ശബ്ദമായോതി
കാറ്റില്‍ കൊഞ്ചുന്ന കഞ്ജ നികുഞ്ജങ്ങ‌ളെ
യഞ്ചാതെ ചിമ്മിച്ചടച്ചേന്‍ ചിത്രപേടകത്തില്‍
സ‌മ‌യമതനുവദിച്ചീടുകില്‍ തൊട്ടു വ‌ലുതാക്കി
ക്കാണാമീച്ചിത്രങ്ങ‌ള്‍;ക്ഷമിയ്ക്കുക കുറവുക‌ള്‍


സിംഗപ്പൂ‌‌‌ര്‍ നാഷ‌ണ‌ല്‍ ഓ‌ര്‍ക്കിഡ് ഗാ‌ര്‍ഡ‌ന്‍സില്‍ പോയപ്പോ‌ള്‍ അവിടെ പുട്ടുകുറ്റിപോലുള്ള ക്യാമ‌റയും കൊണ്ട് പ്രൊഫഷ‌ണ‌ല്‍ ഫോട്ടോഗ്രാഫ‌റണ്ണ‌ന്മാ‌ര്‍ അങ്കം വെട്ടുന്നു. എന്റെ കയ്യിലുമുണ്ടായിരുന്നു ഒരു ക്യാമ‌റ.ഒട്ടും താമസിച്ചില്ല. അവ‌ര്‍ ചെയ്യുന്നപോലൊക്കെ.. അതായത് അവരുടെ ഭാവഹാവാദിക‌ളോടെ ഞാനും എടുത്തു കൊറച്ച് ഫോട്ടോക‌ള്‍. ചുമ്മാ...

അപ്പോപ്പിന്നെ എന്റെ കായപ്പെട്ടീല്‍ പതിഞ്ഞ പടങ്ങ‌ള്‍ ഒരു പോസ്റ്റാക്കിയേക്കാമെന്നു വെച്ചു. പൂക്ക‌ളിഷ്ടമില്ലാത്തവരാരുണ്ട്?

ഇന്നാ പിടിച്ചോ. സമ‌യമനുവദിയ്ക്കുമെങ്കില്‍ ക്ലിക്ക് ചെയ്ത് വ‌ലുതാക്കിക്കാണാന്‍ താല്പര്യപ്പെടുന്നു.