Monday, September 15, 2008

സാഫല്യം

ഒരു ഊഞ്ഞാലിടുക.... അതിലിരുത്തി നിന്നെ പൊക്കിയാട്ടുക..ഇതൊക്കെ എന്റെ ഒരു സ്വപ്നമായിരുന്നു മകളേ..
നിന്റെ ഈ ചിരി... ഈ ആക്കം... ഇതൊന്നും നിനക്ക് നഷ്ടമായിപ്പോകരുതെന്ന് ഞാന്‍ ആശിച്ചിരുന്നു.
മാവായ മാവും പ്ലാവായ പ്ലാവുമൊക്കെ പോയിട്ടും .. മുറ്റത്തെ തൈമാവ് ഒരു കുഞ്ഞിക്കൈ നീട്ടിത്തന്നു. നിനക്ക് വേണ്ടിത്തന്നെ.
മാഞ്ചോടൊന്ന് തെളിച്ചെടുത്ത് അച്ഛനുമിട്ടു ഒരൂഞ്ഞാല്‍.
നീ ആടുന്നു.. ചിരിയ്ക്കുന്നു.. പൊക്കം കണ്ട് പേടിയ്ക്കുന്നു........
അച്ഛന്റെ മനസ്സ് നിറയുകയാണ്.






10 അഭിപ്രായങ്ങ‌ള്‍:

നഗ്നന്‍ said...

ജീവിതത്തിന്റെ
ഓരോ കൊമ്പിലും
ഓരോ കുഞ്ഞൂഞ്ഞാല്‍ കെട്ടുക....
മനസ്സ്‌ നിറയെ
ആടുക....
ആട്ടുക....

ആശംസകള്‍

എന്റെ മാഞ്ചുവട്ടിലേക്ക്‌
സ്വഗതം. www.nagnan.blogspot.com

vipiz said...

പണ്ടെങ്ങോ നഷ്ട്ടപ്പെട്ട ഒരു ബാല്യകാല ഉ‌ഞാലാട്ട സ്മരണകള്‍

സുല്‍ |Sul said...

മനസ്സില്‍ കൊണ്ടത്.
-സുല്‍

ജിജ സുബ്രഹ്മണ്യൻ said...

എനിക്കും ആടണം ആ ഊഞ്ഞാലില്‍ !!

നരിക്കുന്നൻ said...

ഇവിടെ മാവും പ്ലാവുമില്ല, എങ്കിലും എന്റെ മനസ്സിലും ഞാനൊരു ഊഞ്ഞാൽ കെട്ടുന്നു.

നല്ല ചിത്രങ്ങൾ.. നല്ല പോസ്റ്റ്.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ആടടീ ആടാടടീ ...

ഊഞ്ഞാലിലാടി കൊതിതാരാത്തൊരു കുട്ടിക്കാലത്തിന് ഓര്‍മ്മകള്‍ മാത്രം ബാക്കി...

ശ്രീജ എന്‍ എസ് said...

ഓണവും ഊഞ്ഞാലും ഏതു പ്രവാസ ജീവിതത്തിലും എന്നെ ഞാനായി നില നിര്‍ത്തുന്നത് ആ ഓര്‍മ്മകള്‍ മാത്രമാണ്...ഓണ നിലാവത്ത് ഊഞ്ഞാല്‍ ആടി രസിച്ച എത്രയോ രാവുകള്‍...നന്നായി ..

Sherlock said...

കൊതിപ്പിക്കരുത്..:)

വികടശിരോമണി said...

ഊഞ്ഞാലു കെട്ടാൻ പോയിട്ട്
ഉറക്കെ തുമ്മാൻ പോലും പാടില്ലെന്ന്
കുട്ടികളെ വിലക്കുന്ന ലോകത്ത്,
നിഷ്കളങ്കഹൃദയത്തിനു നന്ദി.എന്റെ കഥകളിവിചാരങ്ങളുമായി ഞാനൊരു ബ്ലോഗ് കൂടി തുടങ്ങി-തൌര്യത്രികം.‘മാതംഗാനനം’കഴിഞ്ഞു..കളി തുടങ്ങാറായി...വരുന്നില്ലേ?
http://chengila.blogspot.com/

ഗീത said...

പൊന്നുമോളേ, എത്ര നല്ലൊരച്ഛനാ മോള്‍ക്ക് കിട്ടിയിരിക്കുന്നത്!