Thursday, May 28, 2009

അമ്പല‌പ്പുഴ വേലകളി

അമ്പല‌പ്പുഴ വേല കണ്ടവന‌മ്മയും വേണ്ട“ എന്നാണ് ചൊല്ല്. ഫോട്ടോ കണ്ടിട്ട് മദേഴ്സിനെ ഉപേക്ഷിക്കുന്ന കിഡ്സിനോട് എനിക്ക് ഒരുത്തരവാദിത്തവും ഇല്ല എന്ന് ഡിസ്ക്ലൈമ‌ര്‍. ഇപ്പോ.. അങ്ങനൊന്നും തോന്നാറില്ലെന്നും കൂട്ടിക്കോളൂ.
പരിപൂര്‍ണ്ണമായും നായര്‍ പടയാളി പാര‌മ്പര്യമാണ് വേല‌കളി എന്ന കലക്ക്. അമ്പലപ്പുഴയിലും മാവേലിക്കര‌യിലും (രണ്ടും ശ്രീകൃഷ്ണ ക്ഷേത്രങ്ങ‌ള്‍) ആണ് ഇത് നിലവിലുള്ളത്. തിരുവുത്സവത്തിനാണ് (ഒന്നു മുതല്‍ ഒമ്പതാം ഉത്സവം വരെ) വേല‌കളി ഉണ്ടാവുക. വൈകിട്ട് ഭഗവാനെ തിടമ്പേറ്റി പടിഞ്ഞാറേ നടയില്‍ നിന്നും തിടമ്പിന്റെ മുമ്പിലായി തുടങ്ങുന്ന “കുളത്തില്‍ വേല“ വടക്കേ നടയില്‍ അല്‍പ്പനേരം നിന്ന് ഇരുത്തിക്കളിച്ച് പിന്നീട് അമ്പലക്കുളത്തില്‍ ഇറങ്ങിക്കളിച്ച് അവസാനിക്കുന്നു.

പിന്നീട് രാത്രി ഒന്‍പതിനു ശേഷം “സേവ”ക്ക് ആയി നാലാനക‌ളുടെ അകമ്പടിയോടെ എഴുന്നെള്ളിനീല്‍ക്കുന്ന ഭഗവാന്റെ മുന്‍പില്‍ “നാഗസ്വര‌“ത്തിനൂ ശേഷം “തിരുമുന്‍പില്‍ വേല” ആരംഭിക്കുന്നു. രണ്ടര മ‌ണിക്കൂറോളം നീളുന്ന വേലകളി കലാകാരന്മാരുടെ പ്രകടനം അവിസ്മ‌രണീയമാണ്. ഈ സമയത്ത് ചെമ്പകശ്ശേരി രാജാവിന്റെ പ്രതിനിധിയും (കുടമാളൂര്‍ കൊട്ടാരത്തില്‍ നിന്ന്) വാളുമേന്തി (ഇന്നും) സാക്ഷ്യം വഹിച്ച് നില്ല്ക്കും. (കുടമാളൂര്‍ - അഥവാ ഉടവാളൂര് പേരുണ്ടായതിന്റെ ഐതിഹ്യം, ഐതിഹ്യമാലയില്‍). ഭഗവാന്റെയും രാജാവിന്റെയും മുന്‍പില്‍ നടക്കുന്ന വേലക‌ളിയായതിനാല്‍ പേര്‍ തിരുമുന്‍പില്‍ വേല എന്നായി. ഇതിന്റെ താള‌ത്തിനായി കൊട്ടുന്നത് തനതായി തോന്നുന്ന ഒരു തരം പെരുമ്പറകളാണ്. അത് ഭുതമെന്തെന്നാല്‍ ഇരുപത്തഞ്ചുകൊല്ലം മുന്‍പ് ഞാന്‍ കണ്ടിരുന്ന വന്ദ്യവയോധികരായ കലാകാരന്മാരാണ് ഇപ്പോഴും കൊട്ടുന്നത് എന്നതാണ്. കൊട്ടാന്‍ ഇനി ആളില്ല എന്നാണ് കാഴ്ച വെളിവാക്കുന്നത്. നേതൃത്വം ന‌ല്‍കുന്ന ചില ആശാന്മാരും പണ്ടു കണ്ടവ‌‌ര്‍ തന്നെ.
അമ്പലപ്പുഴ മാത്തൂര്‍ പണിക്കരുടേയും നെടുമുടി പണിക്കരുടേയും നേതൃത്വത്തിലുള്ള രണ്ട് സെറ്റുകളാണ് അമ്പല‌പ്പുഴയില്‍ വേല കളിക്കുക. ഇവരുടെ പിതാമഹ‌രായിരുന്നു അമ്പലപ്പുഴ രാജാവിന്റെ പടനായക‌ര്‍.
കാണുക.

കുള‌ത്തില്‍ വേല‌യ്ക്കുള്ള പുറപ്പാട്
നായര്‍ പടയാളികളുടെ പടയൊരുക്കത്തിന്റെ ചിട്ടയിലാണ് വേലകളി നടത്തുക. കൂട്ടത്തില്‍ മുതിര്‍ന്ന കലാകാരന്റെ ഒറ്റക്കുള്ള പ്രകടനം.

വീണ്ടും.
കൂട്ടായുള്ള കളി.
കുള‌ത്തില്‍ വേലയ്ക്കായി അമ്പല‌ക്കുള‌ത്തിലേക്കുള്ള ഇറക്കം
കുള‌ത്തില്‍ നിരന്ന് നിന്ന് കളിക്കാനുള്ള തയ്യാറെടുപ്പ്
കുള‌ത്തില്‍ വേല
തെയ് ധിം തകിട ധിന്ത തെയ്
കുള‌ത്തില‌ല്ലേ. കൂട്ടത്തിലുള്ള കുഞ്ഞന്മാരെ ശ്രദ്ധിക്കണം :-)
സമാപ്തം!

15 അഭിപ്രായങ്ങ‌ള്‍:

നിഷ്ക്കളങ്കന്‍ said...

അമ്പലപുഴ വേലകളി - ഒരു ഫോട്ടോ പോസ്റ്റ്.

പാവപ്പെട്ടവന്‍ said...

കാണാനും വേണം ഒരു ഭാഗ്യം അനുഭവിക്കാനും

ശ്രീ said...

നന്നായി നിഷ്കളങ്കന്‍ ചേട്ടാ... ഇത് ഇവിടെ പങ്കു വച്ചതിനു നന്ദി.

the man to walk with said...

orikkal kananam..ishtaayi post

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:ഈ പരിപാടി വൈകീട്ടാണോ ?ചിത്രങ്ങള്‍ക്കൊരു തെളിച്ചം പോരാ...

hAnLLaLaTh said...

ഞാനിതെക്കുറിച്ചു കേട്ടിട്ട് കൂടി ഇല്ലായിരുന്നു...
എനിക്കിതെല്ലാം പുതിയ വിവരങ്ങളാണ്...
നന്ദി...

Paul said...

പിറകില്‍ നില്‍ക്കുന്ന പാവം ആനകളിലൊന്നിന്‌ രണ്ട്‌ ദിവസമായി തീറ്റ കിട്ടാത്തതിണ്റ്റേയും വെള്ളം കിട്ടാത്തതിണ്റ്റേയും പൊരിവെയിലത്ത്‌ റ്റാര്‍ റോഡിലൂടെ കിലോമീറ്ററുകള്‍ നടന്നുനടന്ന്‌ കാലുപോള്ളിയതിണ്റ്റേയും തുടറ്‍ച്ചയായി ഉത്സവ സീസണില്‍ വിശ്റമമില്ലാതെ എഴുന്നെള്ളിപ്പുകളില്‍ നിന്ന്‌ എഴുന്നെള്ളിപ്പുകളിലേക്ക്‌ പോകേണ്ടി വന്നതിണ്റ്റേയും ക്ഷീണവും പരവശതയും ഈറ്‍ഷ്യയും മൂലം ഒന്നു കലിയിളകിയാല്‍ കാണാം "നായറ്‍ പട്ടാളം" വാലും ചുരുട്ടി മതിലും ചാടി ഓടുന്നത്‌. പണ്ട്‌ പി. ജെ. ജോസഫ്‌ തൊടുപുഴയില്‍ പാലം ചാടി ഓടിയതുപോലെ!

Haree | ഹരീ said...

:-) ആലപ്പുഴക്കാരനാണെന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല... ഇതുവരെ ഞാന്‍ വേലകളി അമ്പലപ്പുഴയില്‍ കണ്ടിട്ടില്ല... :-( ഇങ്ങിനെയൊരു പോസ്റ്റ് ഏതായാലും നന്നായി. കുളത്തില്‍ വേലയൊക്കെ അവിടെമാത്രം പതിവുള്ളതാണല്ലോ...

ഓഫ്: ശനി, ഞായര്‍ അവിടെ കഥകളിയുണ്ടായിരുന്നല്ലോ, പോകുവാനൊത്തോ?
--

യൂസുഫ്പ said...

വേലകളി ഇപ്പോഴാണ് മനസ്സിലായത്.ഈ പരിചയപ്പെടുത്തല് അഭിനന്ദനമര്‍ഹിക്കുന്നു.അന്യം നിന്ന് പോകുന്ന കലകള്‍ ആണിതെല്ലാം.പുതിയ തലമുറ കണ്ടില്ലെന്ന് ന്നറ്റിക്കുകയാണൊ?‍

നിഷ്ക്കളങ്കന്‍ said...

പാവപ്പെട്ടവന്‍,ശ്രീ,ദി മാന്‍ ടു വാക്ക് വിത്ത് - നന്ദി.
കുട്ടിച്ചാത്താ - അതെ. സന്ധ്യക്കാണ് കുളത്തില്‍ വേല.
hAnLLaLaTh നന്ദി
പോ‌ള്‍ : വാലും പൊക്കി ഓടേണ്ടത് ആ കലാകാരന്മാ‌ര്‍ തന്നെയാണോ?
ഹരീ : ന‌ന്ദി. കഥക‌ളിക്ക് പോകാന്‍ പറ്റിയില്ല.
യൂസുഫ്പ് : ന ന്ദി

എതിരന്‍ കതിരവന്‍ said...

കുളത്തിൽ വേലയുടെ കുറേക്കൂടി ചിത്രങ്ങൾ ആവാമായിരുന്നു. ഏറ്റുമാനൂരും കുളത്തിൽ വേല പതിവുണ്ടായിരുന്നു.
ലോകത്ത് ഒരു ദൃശ്യകലാവിദഗ്ദ്ധരും വിചാരിച്ചിട്ടില്ലാത്ത ഒരു പ്രതിഭാസമാണ് കുളത്തിൽ വേല. പ്ര്കൃതിയുമായി ഇണങ്ങി അതിനേയും ദൃശ്യകലയുടെ ഭാഗമാക്കൽ. കുളത്തിലെ പ്രതിബിംബങ്ങൾ ആണ് വിന്യാസങ്ങൾക്ക് പരിപൊര്ര്ണ്ണതയും അഭൌമതയും നൽകുന്നത്. വെള്ളത്തിനെ നൃത്തത്തിൽ സമന്വയിപ്പിക്കുക എന്ന അദ്ഭുതം.

ഏറ്റുമാ‍ാനൂർ കുളത്തിനു നിരയായ പടവുകളുണ്ട്. അതിന്മേൽ അണിനിരന്നു ചലിക്കുന്ന കളിക്കാരും സന്ധ്യവെയിലിൽ തട്ടി വെള്ളത്തിൽ നിഴലിക്കുന്ന പ്രതിബിംബങ്ങളും-സ്വപ്നതുല്യം ഈ കാഴ്ച.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഹരിപ്പാട്ടും ഉത്സവത്തൊടനുബന്ധിച്ചു കുളത്തില്‍ വേല ഉണ്ട്‌. ഹരിപ്പാട്ടമപലത്തിനു രണ്ടു കുളങ്ങള്‍ ഉണ്ട്‌ അതില്‍ ഒന്ന്‌ കേരളത്തിലെ അമ്പലക്കുളങ്ങളില്‍ വച്‌ ഏറ്റവും വലുതാണ്‍` എന്നു എവിടെയോ വായിച്ചതോര്‍ക്കുന്നു. പക്ഷെ വേലനടക്കുന്നത്‌ അമ്പലത്തിന്റെ മുമ്പിലുള്ള ചെറിയ കുളത്തിലാണ്‌. ചെറുപ്പത്തില്‍ ഒന്നോ രണ്ടോ തവണ കണ്ടിട്ടുണ്ട്‌

നിഷ്ക്കളങ്കന്‍ said...

എതിരന്‍ ജീ
വര‌വിനും കാഴ്ചയ്ക്കും ന‌ന്ദി.
ഏറ്റുമാനൂരും വേല‌ക‌ളി ഉണ്ടെന്നത് പുതിയ അറിവായി.
ഇന്‍ഡ്യാ ഹെറിറ്റേജ്,
ഹരിപ്പാട്ടെ കാര്യം വിട്ടു. ക്ഷ‌മിക്കുക. കുള‌ത്തിന്റെ കാര്യം ശരി തന്നെ. ന‌ന്ദി

നീര്‍വിളാകന്‍ said...

വേലകളിയുടെ ആസ്ഥാനം അമ്പലപ്പുഴയാണന്നതില്‍ തര്‍ക്കമില്ല... പക്ഷെ മദ്യ തിരുവിതാംകൂറിലെ ഒട്ടു മിക്ക ക്ഷേത്രങ്ങളിലും തിരുമുമ്പില്‍ വേല നടക്കുന്നു... ശാര്‍ങ്ങന്‍ കാവ് (ചാമക്കാവ്, കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടികള്‍ എന്ന സിനിമ ചിത്രീകരിച്ച കാവ്)അഞ്ചോളം വ്യത്യസ്ത്ഥ സംഘങ്ങളുടെ വേല നടക്കുന്നു.... എന്തിന് ഈയുള്ളവന്റെ കൊച്ചി ഗ്രാമ ക്ഷേത്രമായ നീര്‍വിളാകം ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തിലും തിരുമുമ്പില്‍ വേലയും, കുളത്തില്‍ വേലയും, കളത്തില്‍ വേലയും നടക്കുന്നുണ്ട്... എല്ലാവര്‍ഷവും അവിടെ അമ്പലപ്പുഴ മാത്തൂര്‍ വേലകളി സംഘമാണ് തിരുമുപില്‍ വേല അവതരിപ്പിക്കുന്നതും... എന്തായാലും പോസ്റ്റും അതിനെ പിന്താങ്ങുന്ന ചിത്രങ്ങളും അതി ഗംഭീരം....

AMBUJAKSHAN NAIR said...

ആലപ്പുഴ ജില്ലയിലെ പ്രധാന ക്ഷേത്രങ്ങളില്‍ മിക്കതിലും ഉത്സവത്തിന്‌ വേലകളി ഉണ്ടാകും. തിരുമുന്‍പില്‍ വേലകളി, കുളത്തില്‍ വേലകളി എന്നിങ്ങനെ. ചിത്രങ്ങള്‍ ബ്ലോഗില്‍ കാണാന്‍ അവസരം ഉണ്ടാക്കിയതിനു നന്ദി.