ആയിരക്കണക്കിന് ആള്ക്കാര് നിരന്നിരുന്ന് സദ്യയുണ്ടിരുന്നു പണ്ട് ഈ ഊട്ടുപുരയില്‍..
ചുവരിലെ ഈ വിളക്കില്‍ രാത്രിയിലെപ്പോഴും വെളിച്ചമുണ്ടാവും.
ഞങ്ങളില്‍ നിറയെ ഉപ്പുമാങ്ങയും അച്ചാറും തൈരുമൊക്കെ ഉണ്ടായിരുന്നു.
ഇന്ന്... ഈ വെളിച്ചത്തിന്റെ കുത്തൊഴുക്കില്‍ ചിരിക്കുന്നുവെന്നു തോന്നുന്നുവോ ഞങ്ങള്‍?
നിഴല്‍ വീഴും ഭാഗത്ത് ഇപ്പോഴും ഇരുട്ടുണ്ട്.. കണ്ണീരുണ്ട്.
എന്നാലും ആശ്വാസം. ഞങ്ങളെ ഇരുട്ടിലിട്ടില്ലല്ലോ..
'Thou still unravish'd bride of quietness,
Thou foster-child of Silence and slow Time,
..........
'Beauty is truth, truth beauty, - that is all
Ye know on earth, and all ye need to know.'
John Keats - "Ode on a Grecian Urn"
ഫോട്ടോ : പത്മനാഭപുരം കൊട്ടാരത്തിലെ ഊട്ടുപുരയിലെ ഭരണികള്‍
9 അഭിപ്രായങ്ങള്‍:
ഗതകാല സ്മരണകള്‍ അയവിറക്കി അവ അവിടെ ഇരിക്കട്ടെ, പാവങ്ങള്‍ !!
കറുപ്പ് വെളുപ്പിനെയോ അതോ വെളുപ്പ് കറുപ്പിനെയോ വിഴുങ്ങുന്നത്....
:) ithilethaa kodungalloor bharani?
പാലും തൈരും അവരിൽ നിറഞ്ഞിരുന്ന കാലത്ത് അവക്കു കാണാവുള്ളത് കണ്ണീരായിരുന്നില്ല-പക്ഷേ ഊട്ടുപുരക്ക് പുറത്തു കണ്ണീർ തിളക്കുന്നുണ്ടായിരുന്നു.അന്ന് നിഴലുകൾ അവിരിലിരുട്ടു നിറച്ചില്ല-പക്ഷേ ഊട്ടുപുരക്ക് പുറത്ത് അടിയിലോട്ടവീണ മൺചട്ടികളിൽ ഇരുളുവീണു പിടയുന്നുണ്ടായിരുന്നു.
ഇരുളും വെളിച്ചവും എന്ന് വിടി പറഞ്ഞത് വെറുതെയല്ല.
ആശംസകൾ!
അങ്ങോട്ട് കണ്ടില്ല?
ഭരണി കണ്ടു, മിണ്ടിയില്ല.
-സുല്‍
ഈ ഭരണികൾ ഇന്ന് ആർക്കും വേണ്ടാതെ ആയി
എന്തൊരു ഫന്റാസ്റ്റിക് ഫോട്ടോഗ്രാഫ്. അതിലെ വെളിച്ച വിന്യാസം ഒരു പ്രത്യേകഭംഗി നിറയ്ക്കുന്നു
അടിപൊളി ഫോട്ടോ...എന്തൊക്കെയോ ഓര്‍മ്മിപ്പിച്ച പോലെ..
Post a Comment