Sunday, February 24, 2008

കിരാതം (കഥക‌ളി) - ഫോട്ടോ

കിഴക്കേക്കോട്ടയില്‍ 23 ഫെബ്രു. ല്‍ നടന്ന കിരാതം കഥ‌ക‌ളിയില്‍ നിന്ന് ചില ദൃശ്യങ്ങ‌ള്‍ . കിരാതം സാഹിത്യഭംഗി കുറവുള്ള കഥ‌യാണ്. പക്ഷേ കഥയുടെ പ്രത്യേകത കൊണ്ട് ശിവക്ഷേത്രങ്ങ്‌ളിലും മറ്റും ഈ കഥ ഒരുപാട് നടത്തപ്പെടുന്നു. കഥ രചിച്ചത് ഇരട്ടക്കുള‌ങ്ങര രാമ‌വാര്യരാണ്. അദ്ദേഹം ഒരു കാ‍ള കുത്തി മരിച്ച‌താണെന്ന് പ‌റയ‌പ്പെടുന്നു.
കാട്ടാള‌ന്‍ : ശ്രീ ഇഞ്ച‌ക്കാട്ട് രാമ‌ചന്ദ്രന്‍ പിള്ള
അര്‍ജ്ജുനന്‍ : ശ്രീ മാര്‍ഗ്ഗി ബാല‌സുബ്രഹ്മ‌ണ്യന്‍
കാട്ടാള‌സ്ത്രീ : മാ‍ര്‍ഗ്ഗി ഹരിവത്സന്‍
ശിവന്‍ : മാര്‍ഗ്ഗി സുരേഷ്
പാര്‍വ്വതി : മാര്‍ഗ്ഗി സുകുമാരന്‍

കൈലാസാചലവാസാ ഹേ ശൈല‌ജാകാന്താ.... (അര്‍ജ്ജുന‌ന്‍)
ഗൌരീശം മ‌മ കാണാകേണം (അര്‍ജ്ജുന‌ന്റെ തപസ്സ്)
കാട്ടാള‌ന്റെ തിര‌നോക്ക്
പോടാ നീ ആരെടാ മൂഡാ ഞാനെയ്ത കിടിയെ കൂടെ വന്നെയ്തിടാമോടാ ദുഷ്ടാ കാട്ടാളാ വന്നെന്നെ തൊട്ടതിനാലെ നഷ്ട‌മാക്കീടുവന്‍ നിന്നെ ഞാന്‍





അന്ത‌കാന്തക പോരും പൊരുതതു...


പൊട്ട ഫ‌ല്‍ഗുനാ കാട്ടാള‌ന‌ല്ലിവന്‍ മട്ടല‌ര്‍ബാണനെ ചുട്ടുപൊട്ടിച്ച.....


നൂനം നീയെയ്യുന്ന ബാണ‌ങ്ങ‌ളൊക്കെയും സൂന‌മായിപ്പോകട്ടെ പാണ്ഠ‌വാ...

ഉത്തിഷ്ഠതിഷ്ഠ സുകുമാര ക‌ളേബരാ നീ.. അത്ത‌ല്‍പ്പെടായ്ക കുരുവീരാ ഹേ കുല‌‌പ്രവീരാ

സാരം പാശുപ‌തം ശരം ച വര‌വും കൈക്കൊണ്ടുനീയങ്ങുപോയ്..

11 അഭിപ്രായങ്ങ‌ള്‍:

ദിലീപ് വിശ്വനാഥ് said...

കൊള്ളാം, നല്ല ചിത്രങ്ങള്‍!

എതിരന്‍ കതിരവന്‍ said...

ശ്രീ ഇഞ്ചക്കാട് ഇപ്പോഴും കളിയ്ക്കുന്നുണ്ടന്നുള്ളത് ആശ്വാസകരം. തെക്കന്‍ രീതിയില്‍ തന്മയത്വം ഏറെയുള്ള നടന്‍.

സാഹിത്യഭംഗി കുറവാണെങ്കിലും രംഗപാഠങ്ങള്‍ കൃത്യവും നാടകീയത ഏറിയതുമാണ്. പദങ്ങള്‍ വളരെ പ്രചാരം സിദ്ധിച്ചവ.“പൊട്ടാ ഫല്‍ഗുനാ കാട്ടാളനല്ലിവന്‍” വേട നാരീ നീ പോടീ മഹാമൂഢേ...” ഒക്കെ നിശിതസാരസ്യമാര്‍ന്നവയാണ്. ‘മന്മഥ നാശന....’ തിരുവാതിരകളിയ്ക്ക് പ്രധാനം.

ശിവനും പാര്‍വതിയും ഇരുന്നുകൊണ്ടു് അവസാനം വരം കൊടുക്കുന്നത് പുതുമയായി തോന്നുന്നു. മുക്കാലും താഴ്ത്തിയ തിരശീലയ്ക്കു പിന്നില്‍ പീഠത്തില്‍ നിന്നാണ് ശിവന്‍ പ്രത്യക്ഷപ്പെടാറ്. അമ്പലങ്ങളില്‍ രണ്ടാമത്തെ കഥയായി കളിയ്ക്കുമ്പോള്‍ ഈ ഭാഗം വരുമ്പോള്‍ നേരം വെളുത്തിരിക്കും. അതുകൊണ്ട് പെട്ടെന്ന് തീര്‍ക്കുകയാണു പതിവ്.


ബ്ലോഗ്ദേവന്‍ നിഷ്കളങ്കത എന്നും നിലനിര്‍ത്താന്‍ ഈ ബ്ലൊഗറെ അനുഗ്രഹിക്കട്ടെ.ഇങ്ങനെ കഥകളി വിവരങ്ങള്‍ പ്രത്യക്ഷപ്പെടട്ടെ.

Sethunath UN said...

വാല്‍മീകി : വന്നുകണ്ട‌തിനും അഭിപ്രായത്തിനും ന‌ന്ദി.
എതിരന്‍‌ജി : താങ്ക‌ളുടെ ആധികാരിക‌മായ അവ‌ലോകന‌ത്തിന് ന‌ന്ദി. പദാനുപദമായി പോയാല്‍ ആടാനേറെയൊന്നുമില്ലെന്ന് തോന്നുമെങ്കിലും ആടുന്ന ന‌ടന്മാരുടെ തന്മ‌യ‌ത്വം കിരാതത്തെ അവിസ്മ‌രണീയമാക്കാറുണ്ട്. അതിവിടെയുണ്ടായി എന്നു പറയാം. ഇഞ്ച‌ക്കാട്ട് സ‌ര‌സ്സ‌മായും എന്നാല്‍ നില വിടാതെയും കാട്ടാള‌നെ അവ‌തരിപ്പിച്ചു. ബാല‌സുബ്രഹ്മണ്യന്റെ വേഷം ആദ്യം കാണുക‌യാണ്. ആ ചെറുപ്പക്കാരന്‍ വ‌ള‌രെ ന‌ന്നായി.
"മ‌ന്മഥ നാശന" പാടുന്നതിന‌നുസരിച്ച് തിര‌ശ്ശീല താഴ്ത്തിക്കൊണ്ടു വന്ന് പദം തീരുന്ന‌തോടെ തിര‌ശ്ശീല താഴെ വെയ്ക്കുന്ന‌താണ് കുറെക്കാല‌മായി കണ്ടുവരുന്ന രീതി. ഔചിത്യക്കുറ‌വൊന്നുമില്ല താനും. വശത്തേയ്ക്ക് തിരിഞ്ഞായതുകൊണ്ട് തിരശ്ശീല പിടിയ്ക്കുന്നവ‌ര്‍ ശിവന്റെ പദത്തിനിടെ അര‌ങ്ങത്ത് നിന്ന് കാഴ്ച മറയ്ക്കുകയുമില്ല.
അന‌തിവിദൂര‌തയിലുരുന്ന് കഥ‌ക‌ളിയെപ്പറ്റിയും സംഗീതത്തെപ്പറ്റിയുമുള്ള താങ്ക‌ളുടെ അഭിപ്രായ‌ങ്ങ‌ള്‍ ബ്ലോഗിലൂടെ കാണുമ്പോ‌ള്‍ മ‌നസ്സില്‍ ഇവയൊക്കെ എത്രമാത്രം ആഴ്ന്നിറങ്ങിയിരിയ്ക്കുന്നുവെന്നും പണ്ടത്തെ ക‌ളിയര‌ങ്ങുക‌ളുടെ എത്രയെത്ര ഓര്‍മ്മ‌ക‌ള്‍ ഒരു ഗൃഹാതുര‌തയോടെ ഓര്‍ത്തിരിയ്ക്കുന്നുണ്ടാവുമെന്നും ഇതെഴുതുന്ന‌യാള്‍ ചിന്തിയ്ക്കുന്നു. അതെനിയ്ക്ക് മ‌ന‌സ്സിലാവും. എട്ടു വ‌ര്‍ഷ‌ത്തെ പ്രവാസജീവിതത്തില്‍ അനുഭവിച്ച ഒരു മ‌നോവ്യഥ എനിയ്ക്കും ഉണ്ട് സ്വന്ത‌മായി.
ആശംസക‌‌ള്‍ക്ക് വ‌ള‌രെ ന‌ന്ദി.

ശ്രീ said...

നല്ല ചിത്രങ്ങള്‍!
:)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഹോ, ആ ആദ്യചിത്രത്തിന് എന്തൊരു മനോഹാരിത!!!

നല്ല ചിത്രങ്ങള്‍ നിഷ്കൂ.

Anonymous said...

വളരെ നന്നായിരിക്കുന്നു,അഭിനന്ദനങ്ങള്‍.

Rafeeq said...

നന്നായിരിക്കുന്നു.. :-)

അപ്പു ആദ്യാക്ഷരി said...

നിഷ്കളങ്കാ ഇതിവിടെ പോസ്റ്റ് ചെയ്തതിനു നന്ദി.
എതിരന്റെ കമന്റു പോസ്റ്റുപോലെ നല്ലത്.

simy nazareth said...

നിഷ്കളങ്കാ, കഥകളിയെപ്പറ്റി അധികം ഒന്നും അറിയില്ല. ഈ ഫോട്ടോകള്‍ കോപ്പിറൈറ്റ് ഇല്ലാതെ മലയാളം വിക്കിപീഡിയയിലേയ്ക്ക് എടുത്തോട്ടേ? കഥകളി എന്ന ലേഖനത്തില്‍ ചേര്‍ക്കാം.

അഭിലാഷങ്ങള്‍ said...

നല്ല പോസ്റ്റ്..
നല്ല ചിത്രങ്ങള്‍..

Sethunath UN said...

ശ്രീ,പ്രിയ,കാവ‌ലാന്‍, റഫീക്ക്, അപ്പൂ,സിമി, അഭി.. എല്ലാവ‌ര്‍ക്കും ന‌ന്ദി.
കോപ്പിറൈറ്റും തേങ്ങേം ഒന്നുമില്ല.
ചുമ്മാ എടുക്കുക. ചോദിയ്ക്കുകയും വേണ്ട. :)