Tuesday, January 1, 2008

കേര‌ളാ കുതിരപ്പോലീസ്സ്




കാലമൊരുപാട് പുരോഗമിച്ചു.
കേര‌ളാപ്പോലീസ്സിന്റെ കുതിരസ്സൈന്യ്യം ഇന്നും നിലനില്‍ക്കുന്നു.
ന‌ല്ല ജീപ്പുക‌ള്‍ കുറവാണ് കേര‌ളാപ്പോലീസ്സിന് ഇന്നും. :) ;)
-------
ഒരു ദിവസം ശാസ്തമംഗലത്ത് ഓഫീസ്സില്‍ പോകാനായി ബസ്സ് കാത്ത് റോഡരുകില്‍ നിന്നപ്പോ‌ള്‍ ഈ സംഘം വരുന്നു. ധൃതിപിടിച്ച് മൊബൈലില്‍ എടുത്ത‌താണ്. മുന്നില്‍ നിന്നെടുക്കാന്‍ നോക്കിയപ്പോഴേയ്ക്കും സംഘം കട‌ന്നുപോയീരുന്നു.

20 അഭിപ്രായങ്ങ‌ള്‍:

ദിലീപ് വിശ്വനാഥ് said...

അതു ജീപ് കേടായതുകൊണ്ടല്ല. ഇതു വേറെ ഒരു സൈന്യം ആണ്. വിശിഷ്ടാഥിതികള്‍ വരുമ്പോള്‍ സ്വീകരിക്കാന്‍ ഒക്കെ ഈ സൈന്യത്തെ ഉപയോഗിക്കുന്നു.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഒരുകണക്കിന് കുതിരയാ നല്ലത്.സര്‍ക്കാര്‍ ജീപ്പിനേക്കാളും മൈലേജ് ഉണ്ടാകും...

കാപ്പിലാന്‍ said...

good photo

ഹരിശ്രീ said...

നല്ല ചിത്രം.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ഒരു 12 മണിക്ക് ശേഷം(രാത്രി) ഇറങ്ങി നോക്കൂ 2 കുതിരപ്പോലീസുകാരുടെ പടം എടുക്കാന്‍ കിട്ടും(ഐഡി കാര്‍ഡ് കൂടെ എടുത്തോണം അല്ലേല്‍ ജാമ്യം എടുക്കാന്‍ ആദ്യേ ആളെ ഏര്‍പ്പാടാക്കിക്കോണം)

ശ്രീ said...

:)

കൊച്ചുമുതലാളി said...

:) നല്ല പടങ്ങള്‍.

വാല്‍മീകിയണ്ണാ,

വിശിഷ്ടാഥിതികള്‍ വരുമ്പോഴെങ്കിലും ഒരു സ്റ്റെപ്പിനിയായി കേടാവത്ത് ഒരു ഗതാഗത മാര്‍ഗ്ഗം വേണ്ടേ?

:)പുതുവത്സരാശംസകള്‍

ക്രിസ്‌വിന്‍ said...

:)

un said...

back to the future part 5 !!
പുതുവത്സരാശംസകള്‍!

Anonymous said...

കുതിരപ്പോലീസിന്റെ താവളത്തിലെ ചില വിശേഷങ്ങള്‍ ഒളിക്യാമറയിലൂടെ എടുത്ത് അനില്‍ നമ്പാര്‍ സൂര്യ ന്യൂസ് എക്സ്ക്ലൂസീവായി അവതരിപ്പിച്ചത് ഓര്‍മ്മ വരുന്നു.

പൈങ്ങോടന്‍ said...

കൊള്ളാമല്ലോ ഈ കുതിരപ്പടയുടെ ചിത്രം

കുറുമാന്‍ said...

മൊബൈലില്‍ എടുത്തിട്ടും നല്ല വ്യക്തത....

Sherlock said...

:)

പ്രിയാ, മൈലേജ് കൂടുതലാണെങ്കിലും ഇതിനു സമയത്തിനു പെട്രോള് അടിക്കണം...മറ്റു വാഹനങ്ങള്ക്കാണെങ്കീ കഴിയുന്നതിനു അനുസരിച്ച് അടിച്ചാ മതി :)

ഗീത said...

നോക്കിക്കോ, ഞാന്‍ പറഞ്ഞുകൊടുക്കും പോലീസിനോട് , അവരറിയാതെ അവരുടെ ചിത്രമെടുത്ത് നെറ്റില്‍ പോസ്റ്റു് ചെയ്തെന്ന്...
അവര്‍ നിഷ്കളങ്കനെ പിടിച്ച്‌ ഒരു കുതിരപ്പുറ‍ത്തിരുത്തി നഗരം ചുറ്റിക്കും...
അതു കണ്ട്‌ ചിരിക്കാനായി ഞാന്‍ റോഡരുകില്‍ കാത്തുനില്‍ക്കും.......


എന്തൊക്കെയായാലും ആകുതിരപ്പട്ടാളത്തിന് എന്തൊരു മെജസ്റ്റിക് ലുക്കാ!

മുസാഫിര്‍ said...

സര്‍ സീപ്പിയുടെ കുതിരപ്പട എന്നൊക്കെ കേട്ടിട്ടുണ്ട്.കേരള പോലീസിന്റെ കുതിരപ്പടയെ ആദ്യമായിട്ടു കാണുകയാണ്.യൂണിഫോം പലതും പല കളറാണല്ലൊ.

പ്രയാസി said...

കുറച്ചു നാള്‍ മുങ്ങീട്ടു വന്നതെ ഉള്ളു..

ഇനി അകത്താകാനാണാ പരിപാടി..

നല്ല പടം..:)

മിന്നാമിനുങ്ങുകള്‍ //സജി.!! said...

അല്ലാ ഇതൊക്കെ എവിടുന്നു ഒപ്പിച്ചോണ്ട് വരുന്നൂ ഹഹ സംഭവം സെറ്റപാണല്ലൊ..

മന്‍സുര്‍ said...

നിശ്‌......

ഈ പോട്ടം ഞ്യമ്മക്ക്‌ പെരുത്ത്‌ ഇഷ്റ്റായി കേട്ടോ....

അഭിനന്ദനങ്ങള്‍

നന്‍മകള്‍ നേരുന്നു

നിരക്ഷരൻ said...

കൊള്ളാം. കുതിരപ്പോലീസ് ഉണ്ടെന്നറിയാമായിരുന്നെങ്കിലും അതിന്റെ പടങ്ങളൊന്നും കണ്ടിട്ടില്ലായിരുന്നു ഇതുവരെ. കാട്ടിത്തന്നതിന് നന്ദി.
ഇപ്പോള്‍ വിനായകന്‍ പറഞ്ഞ, അനില്‍ നമ്പ്യാരിന്റെ ഒളിക്യാമറയിലെടുത്ത വീഡിയോ കാണാന്‍ കൊതിയാകുന്നു.

pts said...

ഇവിടെ ഇപ്പോഴും പോലിസ് ചട്ടങള്‍ പഴയ ബ്രിട്ടീഷ് കാരുടെയല്ലെ.അപ്പോള്‍ പിന്നെ കുതിരയെ എങിനെ മാറ്റും.പടം നന്നയി.