Thursday, December 9, 2010

അണിയാന്‍ നിറങ്ങള്‍

വില്‍ക്കാനുണ്ട് നിറങ്ങള്‍
നിങ്ങള്‍ക്കിന്നു വില പേശാം
വിലയൊക്കായ്കില്‍ തിരിഞ്ഞു നടന്നിട്ടു പിന്നെയും ഒരു വില പറയാം; കള്ളനോട്ടത്തോടെ
നിങ്ങള്‍ പേശുന്നത് ഞങ്ങളുടെ വിശപ്പിന്റെ നിറത്തിനാണ്
അതുകൊണ്ട് വില ഇനിയും കുറയും


2 അഭിപ്രായങ്ങ‌ള്‍:

Typist | എഴുത്തുകാരി said...

വിലപേശിയിട്ടായാലും നിറം വാങ്ങിയാൽ അവരുടെ ജീവിതത്തിനും നിറമാവും.

മേഘമല്‍ഹാര്‍(സുധീര്‍) said...

:)