Wednesday, February 13, 2008

പുതിയ ട്രാഫിക് സിംബല്‍: പാമ്പുണ്ട് സൂക്ഷിയ്ക്കുക

നാട്ടില്‍ വ‌ള‌രെ അത്യാവശ്യമുള്ളതും അടുത്തുതന്നെ വരാന്‍ സാധ്യത ഉള്ളതുമായ ട്രാ‍ഫീക് സിംബല്‍
പാമ്പുണ്ട്. സൂക്ഷിയ്ക്കുക
ശരിയ്ക്കും വേണ്ടത് അടിച്ച് ഫിറ്റായി മുണ്ടഴിച്ച് തല‌യില്‍ കെട്ടി കുപ്പീം പിടിച്ചോണ്ട് നില്‍ക്കുന്ന ഒരു ചേട്ടന്റെ പടമായിരുന്നു. പക്ഷേ പടം വര‌യ്ക്കാന്‍ പുരിയലേ.


ചിത്രം കടപ്പാട് : whatcraps.blogspot.com

28 അഭിപ്രായങ്ങ‌ള്‍:

നിരക്ഷരൻ said...

ഇത് നാട്ടില്‍ നേരത്തേ ഉണ്ടായിരുന്നുകാണും. പാമ്പുകള്‍ക്ക് ഇഴയാനുള്ള സൌകര്യത്തിന് പിന്നീട് എടുത്ത് മാറ്റിയതാകും. :) :)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഹ ഹ ഹ നല്ല സിംബല്‍

ഗീത said...

സത്യമായിട്ടും മനസ്സിലായില്ല.

ഈ പാമ്പും കുടിച്ചുഫിറ്റായി നില്‍ക്കുന്ന ആളും തമ്മിലുള്ള ബന്ധമെന്താണ്?

ഗീത said...
This comment has been removed by the author.
ശ്രീലാല്‍ said...

നിഷ്കളങ്കാ, നല്ല ആശയം. പക്ഷേ സര്‍ക്കാറിനു കാശ് മതിയാവില്ല. എന്തോരം ബോര്‍ഡ് വേണ്ടി വരും നമ്മുടെ കേരളത്തില്‍... ? :)

ഗീതട്ടീച്ചറേ, കേരളം മൊത്തം പാമ്പല്ലേ.. പാമ്പ്.. :)

ശ്രീ said...

ഹ ഹ. കിടിലന്‍‌.

ഗീതേച്ചീ, ഇങ്ങനെ കുടിച്ചു ഫിറ്റായി എഴുന്നേറ്റു നടക്കാ‍ന്‍ പോലും വയ്യാഥെ ഇഴഞ്ഞു നടക്കുന്ന കുടിയന്മാരുടെ ലോക്കല്‍ വിളിപ്പേരല്ലേ ‘പാമ്പ്’ എന്നത്. (ശരിയ്ക്കും അറിയാ‍ഞ്ഞിട്ടു ചോദിച്ചതാണോ ആവോ)

Unknown said...

ഗീതേ..ബ്ലോഗ്ഗിനികളുടെ മാനം കളയല്ലേ..
ഫിറ്റായി ഇഴഞ്ഞുനടക്കുന്നവന്‍ പാമ്പ്...ഫുള്ള് ടൈം ഫിറ്റായി നടക്കുന്നവന്‍ അഥവാ വെള്ളത്തില്‍ തന്നെ കിടക്കുന്നവന്‍ താമര..ഫിഫ്റ്റി-ഫിഫ്റ്റിയായിട്ട് അതായത് പകുതി സമയം ബോധത്തില്‍, ബാക്കി കിറുങ്ങി നടക്കുന്നവന്‍ ചീങ്കണ്ണി..
കള്ളുകുടിച്ച് സ്വന്തം വീടേതാന്നന്വേഷിച്ച് എല്ലാ വീട്ടിലും പോയി മുട്ടുന്നവന്‍ പോസ്റ്റ്മാന്‍.
ഇവിടെ ഇടക്കിടെ ഓസീയാര്‍ ഓസീയാര്‍ എന്നു കേള്‍ക്കുന്നതെന്താണെന്നു അറിയാന്‍ ഞാനൊരു വിശദാന്വേഷണം നടത്തി..
ഒടുവില്‍ നല്ലവനും, സത്യസന്ധനും,മഹ്ആമനസ്കനുമായ ഒരു സഹ ബ്ലോഗ്ഗന്‍ പറഞ്ഞുതന്നു..old cask rum എന്നുള്ളതിന്റെ ഓമനപ്പേരാണത്രേ ഓസീയാര്‍..
ഇനി തെറ്റിക്ക്യോ?
(ഞാനിതൊക്കെ സിനിമാലേന്നു പഠിച്ചതാ...അല്ലാതെ അയ്യേ...ഞാനാ ടൈപ്പല്ല.)

~nu~ said...

നന്നായിട്ടുണ്ട് നിഷ്കളങ്കാ..നല്ല ആശയം.
ആഗ്നേയാ... നീ ഇതില്‍ ഏതു ഗണത്തില്‍ പെടും? ഹി..ഹി..ഹി...

പൊറാടത്ത് said...

നല്ല ആശയം. പിന്നെ ഇത് നാടിന്റെ അതിറ്ത്തികളില്‍ മാത്രം സ്ഥാപിച്ചാല്‍ മതി എന്നുള്ളതു കൊണ്ട് സറ്ക്കാരിന് ചിലവ് കൂടുമെന്നുള്ള പ്രശ്നം ഉണ്ടാകില്ല എന്നും ആശ്വസിയ്ക്കാം.

krish | കൃഷ് said...

ഉഗ്രന്‍ ട്രാഫിക്ക് സിംബല്‍. ഇത് സ്ഥാപിക്കാന്‍ സര്‍ക്കാര്‍ കാശ് ചിലവാക്കേണ്ട ആവശ്യമുണ്ടോ, ഇതൊക്കെ മദ്യഷാപ്പ് കാര്‍ സ്പോണ്‍സര്‍ ചെയ്യില്ലേ.

ആഗ്നേയ, ഇതൊക്കെ ഇങ്ങനെ വെട്ടിത്തുറന്ന് പറയാമോ.. ആട്ടെ, കണവനെ ഇതില്‍ ഏതു വിഭാഗത്തിലാ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സത്യമേ പറയാവൂട്ടോ!!

Sharu (Ansha Muneer) said...

ഹഹഹ നല്ല ആശയം.....

ഗിരീഷ്‌ എ എസ്‌ said...

ഇത്തരം സിഗ്നലുകള്‍ ഇവിടെയും വേണ്ടതാണ്‌...
ആഗ്നേ...ഇതെന്തൊക്കെയാ എഴുതിയിട്ടിരിക്കുന്നത്‌..

ആശംസകള്‍...

വേണു venu said...

പാമ്പുകള്‍ക്ക് ആ അടിക്കുറിപ്പിനെതിര്‍പ്പു കാണും. :)

മയൂര said...

പാമ്പുകള്‍ക്ക് മാളമില്ലെ:) നല്ല സിമ്പത്സ്:)



ഓ.ടോ
((((((ഗീതേച്ചീ))))) (എക്കൊ ഇടാന്‍ വേറെ വകുപ്പില്ല;))

ഏ.ആര്‍. നജീം said...

നിഷ്ക്കളങ്കാ...തോറ്റൂ....ഞാന്‍ സുല്ല് .... :)

കാപ്പിലാന്‍ said...

very good symbol.. its very urgently required in kerala..

paampukal izhayatte...
thanks agneya..I was not aware of OCR and other names

ഗീത said...

ശ്രീ, സത്യമായിട്ടും അറിയില്ലായിരുന്നു, അല്ലെങ്കില്‍ പിന്നെ ചോദിക്കുമോ?

ആഗ്നേയയ്ക്ക് എന്റെ വളരെ വലിയ ഒരു താങ്ക്സ്,
എല്ലാ ഡെഫനിഷന്‍സും പറഞ്ഞു തന്നതിന് . ഇതിലൊന്നുപോലും എനിക്കറിയില്ലായിരുന്നു. ഓസീയാര്‍ എന്നത് ഒരു മദ്യമാണെന്നു ഊഹിച്ചിരുന്നു. പപ്പൂസിന്റെ പോസ്റ്റില്‍ നിന്നാണത് പഠിച്ചത്...
നിഷ്കളങ്കന്റെ പോസ്റ്റ് ഇന്നാണ് ആസ്വദിച്ചത്.

ഗീത said...

ആഗ്നേയയും മയൂരയും ഇത്തവണത്തെയ്ക്ക് ക്ഷമിച്ചേക്ക്....
ഇനി ഞാനിങ്ങനത്തെ വിഡ്ഡിചോദ്യമൊന്നും ചോദിക്കാനിടവരുത്തരുതേ എന്നു ഗുരുവായൂര‍പ്പനോട് പ്രാര്‍ത്ഥിക്കാം.

പിന്നെ ആഗ്നേയയുടെ കമന്റ് കോപ്പി ചെയ്തു വച്ചോളാം, ഫ്യൂച്ചര്‍ യൂസിന്....

കുറുമാന്‍ said...

ഹ ഹ ഇത് കലക്കി.

Sethunath UN said...

കാപ്പിലേനേ,
എന്തോ .. കേട്ടില്ല ഹ ഹ ഹ
കമ‌ന്റിയ എല്ലാവ‌ര്‍ക്കും ന‌ന്ദി

Unknown said...

ഗീതക്കുട്ടി..മിടുക്കിക്കുട്ടി..
ദില്ലേ..നമ്മളൊറ്റക്കെട്ടല്ലേ?;)
ദ്രൌപ...അറിയാവുന്ന ചെറിയ ചെറിയ കാര്യങ്ങള്‍ മറ്റുള്ളവര്‍ക്കു പറഞ്ഞൌകൊടുക്കുന്നതൊരു പുണ്യപ്രവൃത്തിയല്ലേ?
എന്റെ കെട്ടുതാലിയില്‍ തൊട്ടുകളിച്ച കൃഷേട്ടന് മാപ്പില്ല...

കൊച്ചുത്രേസ്യ said...

ആഗ്നേയേ എന്തൊരു പൊതുവിജ്ഞാനം!!എന്നെ ശിഷ്യയായി സ്വീകരിക്കൂ പ്ലീസ്..

ഈ ബൂലോകത്തു വന്നിട്ട്‌ പഠിച്ച പുതിയ വാക്കുകളില്‍ ആദ്യത്തേതായിരുന്നു ഈ ‘പാമ്പ്‌‘.പിന്നെ പപ്പൂസ്‌ ഓ സി ആ‍ാറും കൊണ്ടു വന്നപ്പോള്‍ അതും പഠിച്ചു(ഒരു ബൂലോക പണ്ഡിതനാണ് അതിന്റെ ഫുള്‍-ഫോം പറഞ്ഞുതന്നത്‌)..എന്തായാലും ബ്ലോഗൊക്കെ വായിച്ചാല്‍ ഒരുപാടു പഠിക്കാന്‍ പറ്റുംന്നു പറയുന്നതു വെറുതെയല്ല ;-)

നിഷ്കൂ ആ സിംബല്‍ കാണുമ്പോള്‍ മുട്ടിലിഴയുന്ന കുഞ്ഞിനെപ്പോലെ തോന്നുന്നു..ഇതു ശരിയാവൂല്ല.. :-)

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ഹഹഹ സെറ്റപ്പാണല്ലൊ ഹിഹി..

കാനനവാസന്‍ said...

അതുകൊള്ളാം.... :)
കൊറെ വേണ്ടിവരുമല്ലോ...

പപ്പൂസ് said...

ഇതെപ്പം സംഭവിച്ചു!!! ഛെ... ചൂടോടെ കാണാന്‍ പറ്റിയില്ലല്ലോ എന്ന വിഷമവുമായി.... :(

കലകലക്കന്‍ ഐഡിയ! എന്റെ വീടിനടുത്ത് ഒരു മൂന്നെണ്ണം വേണം. ഓര്‍ഡര്‍? ;)

Sethunath UN said...

പപ്പൂസേ
ഓസീയാറും പിടിച്ചോണ്ട് നിക്കുന്ന ഒരു പടം അയച്ചു താ. നമുക്ക് സര്‍ക്കാരിലൊട്ട് റക്കമ‌ന്റ് ചെയ്യാം :))
കമ‌ന്റിയ എല്ലാവ‌ര്‍ക്കും നന്ദി!

ശ്രീവല്ലഭന്‍. said...

പാമ്പുകള്‍ക്ക് മാളമുണ്ട്, പറവകള്‍ക്കാകശമുണ്ട്

മനുഷ്യ പുത്രന്‌ ഇഴയാനായ് റോഡിലിടമില്ല....റോഡിലിടമില്ല...

Sherlock said...

നിഷ്ക്കളങ്കാ..ഇതു കലക്കീ