Wednesday, May 25, 2011

മനസി രുചി ജനകം എന്റെ ചിറകുമണി കനകം

പക്കികള്‍


ചിത്രശലഭം

ചിത്രശലഭം

Saturday, May 14, 2011

നോക്കുകൂലിയും വിശപ്പും


നോക്കുകൂലിക്കു നിന്നാല്‍ നിന്നാല്‍ വയറു പശിച്ചീടും
ഊക്കോടുന്തിയെത്തിച്ചീടേണമിതു; ചെറ്റൊന്നു പിടിക്കിന്‍

Friday, March 4, 2011

ശലഭജീവിതം

ഈ വല്ലിയില്‍ നിന്നും ചെമ്മേ പറക്കും ഞാന്‍
ഒരു പൂവായേ തോന്നൂ ബാലകര്‍ക്ക്





Thursday, December 9, 2010

അണിയാന്‍ നിറങ്ങള്‍

വില്‍ക്കാനുണ്ട് നിറങ്ങള്‍
നിങ്ങള്‍ക്കിന്നു വില പേശാം
വിലയൊക്കായ്കില്‍ തിരിഞ്ഞു നടന്നിട്ടു പിന്നെയും ഒരു വില പറയാം; കള്ളനോട്ടത്തോടെ
നിങ്ങള്‍ പേശുന്നത് ഞങ്ങളുടെ വിശപ്പിന്റെ നിറത്തിനാണ്
അതുകൊണ്ട് വില ഇനിയും കുറയും


കഴുതകള്‍

Thursday, October 21, 2010

കയ്പും പു‌ളിപ്പും മ‌ധുര‌വും..

Saturday, January 30, 2010

പെരികെ വിദൂരാല്‍....

ന‌ള‌ചരിതം നാലാംദിവസം ബാഹുകന്‍ ദമ‌യന്തിയുടെ തോഴിയായ കേശിനി‌യോടുള്ള "ഈര്യതേ എല്ലാം നേരേ" എന്ന പദത്തില്‍ നിന്നും ഉ‌ള്ള ഭാഗം. "പെരികെ വിദൂരാല്‍ നിന്നും വന്നോരല്ലോ ഞങ്ങ‌ള്‍" എന്ന ഭാഗത്തെ "വിദൂരാല്‍" എന്ന ഭാഗം ഗോപിയാശാന്‍ അഭിന‌യിക്കുന്നു. എനിയ്ക്കെത്ര കണ്ടാലും മ‌തിവരാത്ത ഒന്ന്.


എല്ലാ നടന്മാരും കാണിക്കുന്ന മുദ്ര ഒന്നു തന്നെ. പക്ഷേ ഈ മ‌ഹാനടന്‍ കാണിക്കുമ്പോ‌ള്‍ അതിലെന്തെക്കെയോ വേറിട്ട ഒന്നുണ്ട്.

Wednesday, September 16, 2009

കാക്കത്തമ്പുരാട്ടി

കാക്കത്തമ്പുരാട്ടി കറുത്ത മ‌ണ‌വാട്ടി കൂടെവിടെ?


(പാട്ടിലൊക്കെ മ‌ണ‌വാട്ടി തന്നെ. പക്ഷേ ശൌര്യം കാണേണ്ടത് തന്നെ). ക്ലിക്ക് ചെയ്ത് വലുതായി കാണാവുന്നതാണ്.

Monday, August 17, 2009

വള്ളംക‌ളി

ഞങ്ങ‌ളും അര‌ക്കൈ നോക്കട്ടേന്ന് (കുട്ടനാടന്‍ വനിതക‌ള്‍ക്കൊപ്പം വിദേശ വനിതക‌ള്‍)
ക്യാപ്റ്റന്റെ ഏകാഗ്രത
തൊഴഞ്ഞ് തൊടങ്ങാറായോ?
വായുസേനാ ഭടന്റെ അഭ്യാസം
വായുസേനാ ഭടന്റെ അഭ്യാസം
അയ്യെടാ ! പോയെടാ ചമ്പ‌ക്കുളം ചുണ്ടന്റെ മുന്നേറ്റം

അവ‌‌സാന വ‌ള്ളപ്പാട് വരെ വീറോടെ.. ഒന്നായ്
കുത്തിവിട്രാ.. പോയെടാ
കുത്തിയെറിയെടാ....
ന‌യമ്പ് കുത്തിയെറിഞ്ഞ്.. ചാടിക്കുതിച്ച്
എത്തിപ്പിടിച്ചേയ്
ഉം... ആ.. ഉം.. ആ...
ചായാതെ .. ചെരിയാതെ.. വെട്ടിപ്പോകാതെ
വെള്ളം വെള്ളത്തെ കീഴടക്കിയപ്പോ‌ള്‍
തിര‌ക്കിനിടയില്‍ ഒരു മോളൂ‌ട്ടിക്ക് ചീച്ചി മുള്ളാന്‍ തോന്നിയപ്പോ‌‌ള്‍. വെള്ളത്തില്‍ കിടക്കുന്ന ചേട്ടന്മാ‌ര്‍!
ക‌ര‌യിലെ ആവേശം പോരാഞ്ഞ്...
വെപ്പ് വള്ളത്തിന്റെ ഉശിര്
ചുരുളന്‍ വള്ള‌‌ം ചുള്ളന്‍!
പെ‌ണ്‍ വീര്യം മാറ്റുര‌ച്ച‌പ്പോ‌ള്‍
വിട്ടുപിടി നാത്തൂനേയ്!

Thursday, August 13, 2009

മുക്കൂറ്റി

നിശറ്

Friday, July 10, 2009

കല്യാണസൌഗന്ധികം കഥക‌ളി (ഫോട്ടോ)

ജൂലായ് 2, 2009 ന് തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതിഭവനില്‍ നടന്ന കല്യാണസൌഗന്ധികം കഥക‌ളിയുടെ ചിത്രങ്ങ‌ള്‍.
ഭീമന്‍ : കലാനിലയം വിനോദ്
ഹനുമാന്‍ : കലാമണ്ഡലം ഷണ്മുഖദാസ്
പാഞ്ചാലി : കലാമണ്ഡലം വിജയകുമാര്‍
പൂഞ്ചോലതോറും നടന്നു നല്ല പൂമണം മെല്ലെ നുകര്‍ന്നു

എന്‍ കണവാ കണ്ടാലും നീ എങ്കലൊരു കുസുമം

രാമം സ്മരന്‍ സസുഖമ‌ത്ര തപ: പ്രക‌ര്‍വ്വന്‍

രാമം സ്മരന്‍ സസുഖമ‌ത്ര തപ: പ്രക‌ര്‍വ്വന്‍
രാമം സ്മരന്‍ സസുഖമ‌ത്ര തപ: പ്രക‌ര്‍വ്വന്‍
ഖേദേന കേസരിക‌ള്‍ കേവലം പേടിച്ചു
മേദുരഗുഹാന്തരേ മേവിടുന്നു
ഖേദേന കേസരിക‌ള്‍ കേവലം പേടിച്ചു
മേദുരഗുഹാന്തരേ മേവിടുന്നു
ഖേദേന കേസരിക‌ള്‍ കേവലം പേടിച്ചു
മേദുരഗുഹാന്തരേ മേവിടുന്നു
സമുദ്രസം‌ലംഘനരൂപദ‌ര്‍ശനേ
സമു‌ല്‍‌സുകായാതികഠോരഭീഷണം
സമീരജന്മാപി സമീപവ‌ര്‍ത്തിനേ
സമീരജായാത്മ തനൂമദ‌ര്‍ശയല്‍
സമുദ്രസം‌ലംഘനരൂപദ‌ര്‍ശനേ
സമു‌ല്‍‌സുകായാതികഠോരഭീഷണം
സമീരജന്മാപി സമീപവ‌ര്‍ത്തിനേ
സമീരജായാത്മ തനൂമദ‌ര്‍ശയല്‍