Tuesday, March 10, 2009

മഞ്ഞപ്പട്ടുടല്‍ പൂണ്ടോളേ

മഞ്ഞപ്പട്ടുടല്‍ പൂണ്ടോളേ ജയ
മ‌ഞ്ഞള‌ണിഞ്ഞ മ‌നോഹരിയേ ജയ
മഞ്ഞിന്‍ മലയുടെ മ‌കളുടെ മ‌റ്റൊരു
മംഗള‌രൂപമെടുത്തവ‌ളേ ജയ!


ഔട്ട് ലൈനില്ലാതെ .. മനസ്സില്‍ വരയുന്ന വരക‌ള്‍ ഭക്തിയായ് ശക്തിയായ് കള‌ത്തിലേക്ക് എഴുതി നിറക്കുന്ന കലാകാരന് ന‌മ‌സ്കാരം!
കള‌മെഴുത്ത് (ആല‌പ്പുഴ കൊറ്റംകുള‌ങ്ങര ക്ഷേത്രത്തില്‍ നടന്നത്)

Monday, March 9, 2009

വേഷവും വിള‌ക്കും


പച്ച


പച്ച‌യാണ്.
ഇനി...? ഉപ്പ്, മുളക്.. പിന്നെ ഒരിറ്റ് വെളിച്ചെണ്ണ.. ഹോ!

കാറ്റ് നിറച്ച വ‌ര്‍ണ്ണങ്ങ‌ള്‍


ഊതിവീര്‍പ്പിക്കാത്ത ജീവിതം . പക്ഷേ..
വ‌ര്‍ണ്ണ‌ങ്ങ‌ളില്‍ കാറ്റു നിറഞ്ഞാലേ
വയറ്റില്‍ കാറ്റ് നിറയാതെയിരിയ്ക്കൂ.

Sunday, March 1, 2009

ഓഡ് റ്റു ആറ്റു കൊഞ്ച് (Tiger Prawn)



ഇമനെ ഞമ്മള് തിന്ന്. പൊരിച്ച് തിന്ന്.
കായലിന്നീട്ടയിലല്പമാം പിണ്ണാക്കു കണ്ടോടിവന്നില്ലെ നീ കൊഞ്ചേ?
അഞ്ചാതെ ഞാനെന്‍ മുപ്പല്ലികൊണ്ടുനിന്‍ കുഞ്ചിക്ക് കുത്തിയില്ലേ?
കൊഞ്ചേ നിന്‍ ചാഞ്ചാട്ടം കണ്ടിഞ്ചുമനങ്ങില്ല ഞാനോര്‍ക്കുന്നു ചെഞ്ചമ്മേ
ഹന്ത! കൊഞ്ചൊന്നു ചാടിയാല്‍ ചട്ടിയോളം