ഇവിടെ തപ്പിനോക്കട്ടെ
ദേ ഇവിടൊരു മീന്‍...
ഇനി ആ മൂലക്കെങ്ങാനും വല്ല ചെറുമീനും കാണുമോ?
ഹോ! തപ്പിത്തപ്പി ക്ഷീണിച്ചു.
Monday, November 19, 2007
കലക്കവെള്ളത്തില്‍ മീന്‍പിടിയ്ക്കുന്ന ശുഭ്രവസ്ത്രധാരികള്‍
ഫോട്ടോയെടുത്തതും അടിക്കുറിപ്പിട്ടതും
Sethunath UN
at
1:07 AM
29 അഭിപ്രായങ്ങള്‍ വിഭാഗങ്ങള്‍: അരയന്നങ്ങള്‍, പക്ഷികള്‍
Thursday, November 15, 2007
ഭയം!
ഫോട്ടോയെടുത്തതും അടിക്കുറിപ്പിട്ടതും
Sethunath UN
at
8:14 AM
19 അഭിപ്രായങ്ങള്‍ വിഭാഗങ്ങള്‍: Nature, പ്രകൃതി
വിരഹവേദന
മധുവുണ്ടു മത്തനായ് പുതുപൂവു തേടി
യാത്രയായ് ഭ്രമരമിന്നുല്ലാസചിത്തനായ്
വിരഹം പേറിടാനാവാതെ തല താഴ്ത്തി
നില്ക്കുന്നുവോ മഞ്ഞക്കോളാമ്പികള്‍
ഫോട്ടോയെടുത്തതും അടിക്കുറിപ്പിട്ടതും
Sethunath UN
at
7:43 AM
12 അഭിപ്രായങ്ങള്‍ വിഭാഗങ്ങള്‍: പൂക്കള്‍, വണ്ട്
ആത്മപ്രഹര്‍ഷം
കാര്‍വര്‍ണ്ണം പൂണ്ടിട്ടീപ്പാതയോരത്തു നില്പ്പു നീ
കാമിയ്ക്കും പഥികര്ക്കു കുതൂഹലമേകുവാന്‍
ആത്മപ്രഹര്‍ഷത്താല്‍ ചിരിതൂകി നില്ക്കും നിന്നെ-
യെന്തുവിളിപ്പൂ ഞാനറിയില്ല സ്വയംപ്രഭേ
ഫോട്ടോയെടുത്തതും അടിക്കുറിപ്പിട്ടതും
Sethunath UN
at
7:14 AM
8 അഭിപ്രായങ്ങള്‍ വിഭാഗങ്ങള്‍: Flowers, പൂക്കള്‍
Tuesday, November 6, 2007
വെറുതെ പൂക്കുന്നവര്‍
റെയിഷ്ടമല്ലോയീ വേലിപ്പരുത്തിപ്പൂക്കളെ
നിന് നീലക്കണ്ണിനൊരഴകായിട്ടൊരു
നീളന്‍ വാലുമതിന്റെ വെളുപ്പും
അഴകലയിളകി വരുമ്പോലുള്ളൊരു
നാരിയ്ക്കുണ്ടാം നിന്നിലസ്സൂയ
ഫോട്ടോയെടുത്തതും അടിക്കുറിപ്പിട്ടതും
Sethunath UN
at
12:19 AM
24 അഭിപ്രായങ്ങള്‍ വിഭാഗങ്ങള്‍: പൂക്കള്‍
Friday, November 2, 2007
മാനത്തൂന്നൊരു ഊഞ്ഞാല്
ഊഞ്ഞാല് കെട്ടിയാട്ടാന്‍ മരച്ചില്ലയില്ലാതെ
യെന്നച്ഛന്‍ കെട്ടിത്തന്നൂ ഒരൂഞ്ഞാലീ മാനത്ത്
ചുറ്റും പച്ചയും പൂക്കളുമുണ്ടെന്നാലുമിറ്റു
തണലില്ലാതെയാടുന്നൂ ഞാനീ വെയിലത്ത്
(വസന്തതിലകത്തില്‍ എഴുതാനൊരു ശ്രമം നടത്തിനോക്കിയതാണ്. ഉമേഷ് മാഷിന്റെ ഗുരുകുലത്തിലെ വസന്തതിലകം പാഠം നോക്കി എഴുതിയതാണ്. തെറ്റിപ്പോയിട്ടുണ്ടെങ്കില്‍ തിരുത്തിത്തരുവാന്‍ ഉമേഷിനോടും മറ്റ് ബൂലോഗരോടും അപേക്ഷ.)
2/Nov/2007
തെറ്റിപ്പോയെന്ന് ഉമേഷ്ജി. :)
ഫോട്ടോയെടുത്തതും അടിക്കുറിപ്പിട്ടതും
Sethunath UN
at
3:39 AM
18 അഭിപ്രായങ്ങള്‍ വിഭാഗങ്ങള്‍: ശില്പ്പങ്ങള്