Thursday, May 28, 2009

അമ്പല‌പ്പുഴ വേലകളി

അമ്പല‌പ്പുഴ വേല കണ്ടവന‌മ്മയും വേണ്ട“ എന്നാണ് ചൊല്ല്. ഫോട്ടോ കണ്ടിട്ട് മദേഴ്സിനെ ഉപേക്ഷിക്കുന്ന കിഡ്സിനോട് എനിക്ക് ഒരുത്തരവാദിത്തവും ഇല്ല എന്ന് ഡിസ്ക്ലൈമ‌ര്‍. ഇപ്പോ.. അങ്ങനൊന്നും തോന്നാറില്ലെന്നും കൂട്ടിക്കോളൂ.
പരിപൂര്‍ണ്ണമായും നായര്‍ പടയാളി പാര‌മ്പര്യമാണ് വേല‌കളി എന്ന കലക്ക്. അമ്പലപ്പുഴയിലും മാവേലിക്കര‌യിലും (രണ്ടും ശ്രീകൃഷ്ണ ക്ഷേത്രങ്ങ‌ള്‍) ആണ് ഇത് നിലവിലുള്ളത്. തിരുവുത്സവത്തിനാണ് (ഒന്നു മുതല്‍ ഒമ്പതാം ഉത്സവം വരെ) വേല‌കളി ഉണ്ടാവുക. വൈകിട്ട് ഭഗവാനെ തിടമ്പേറ്റി പടിഞ്ഞാറേ നടയില്‍ നിന്നും തിടമ്പിന്റെ മുമ്പിലായി തുടങ്ങുന്ന “കുളത്തില്‍ വേല“ വടക്കേ നടയില്‍ അല്‍പ്പനേരം നിന്ന് ഇരുത്തിക്കളിച്ച് പിന്നീട് അമ്പലക്കുളത്തില്‍ ഇറങ്ങിക്കളിച്ച് അവസാനിക്കുന്നു.

പിന്നീട് രാത്രി ഒന്‍പതിനു ശേഷം “സേവ”ക്ക് ആയി നാലാനക‌ളുടെ അകമ്പടിയോടെ എഴുന്നെള്ളിനീല്‍ക്കുന്ന ഭഗവാന്റെ മുന്‍പില്‍ “നാഗസ്വര‌“ത്തിനൂ ശേഷം “തിരുമുന്‍പില്‍ വേല” ആരംഭിക്കുന്നു. രണ്ടര മ‌ണിക്കൂറോളം നീളുന്ന വേലകളി കലാകാരന്മാരുടെ പ്രകടനം അവിസ്മ‌രണീയമാണ്. ഈ സമയത്ത് ചെമ്പകശ്ശേരി രാജാവിന്റെ പ്രതിനിധിയും (കുടമാളൂര്‍ കൊട്ടാരത്തില്‍ നിന്ന്) വാളുമേന്തി (ഇന്നും) സാക്ഷ്യം വഹിച്ച് നില്ല്ക്കും. (കുടമാളൂര്‍ - അഥവാ ഉടവാളൂര് പേരുണ്ടായതിന്റെ ഐതിഹ്യം, ഐതിഹ്യമാലയില്‍). ഭഗവാന്റെയും രാജാവിന്റെയും മുന്‍പില്‍ നടക്കുന്ന വേലക‌ളിയായതിനാല്‍ പേര്‍ തിരുമുന്‍പില്‍ വേല എന്നായി. ഇതിന്റെ താള‌ത്തിനായി കൊട്ടുന്നത് തനതായി തോന്നുന്ന ഒരു തരം പെരുമ്പറകളാണ്. അത് ഭുതമെന്തെന്നാല്‍ ഇരുപത്തഞ്ചുകൊല്ലം മുന്‍പ് ഞാന്‍ കണ്ടിരുന്ന വന്ദ്യവയോധികരായ കലാകാരന്മാരാണ് ഇപ്പോഴും കൊട്ടുന്നത് എന്നതാണ്. കൊട്ടാന്‍ ഇനി ആളില്ല എന്നാണ് കാഴ്ച വെളിവാക്കുന്നത്. നേതൃത്വം ന‌ല്‍കുന്ന ചില ആശാന്മാരും പണ്ടു കണ്ടവ‌‌ര്‍ തന്നെ.
അമ്പലപ്പുഴ മാത്തൂര്‍ പണിക്കരുടേയും നെടുമുടി പണിക്കരുടേയും നേതൃത്വത്തിലുള്ള രണ്ട് സെറ്റുകളാണ് അമ്പല‌പ്പുഴയില്‍ വേല കളിക്കുക. ഇവരുടെ പിതാമഹ‌രായിരുന്നു അമ്പലപ്പുഴ രാജാവിന്റെ പടനായക‌ര്‍.
കാണുക.

കുള‌ത്തില്‍ വേല‌യ്ക്കുള്ള പുറപ്പാട്
നായര്‍ പടയാളികളുടെ പടയൊരുക്കത്തിന്റെ ചിട്ടയിലാണ് വേലകളി നടത്തുക. കൂട്ടത്തില്‍ മുതിര്‍ന്ന കലാകാരന്റെ ഒറ്റക്കുള്ള പ്രകടനം.

വീണ്ടും.
കൂട്ടായുള്ള കളി.
കുള‌ത്തില്‍ വേലയ്ക്കായി അമ്പല‌ക്കുള‌ത്തിലേക്കുള്ള ഇറക്കം
കുള‌ത്തില്‍ നിരന്ന് നിന്ന് കളിക്കാനുള്ള തയ്യാറെടുപ്പ്
കുള‌ത്തില്‍ വേല
തെയ് ധിം തകിട ധിന്ത തെയ്
കുള‌ത്തില‌ല്ലേ. കൂട്ടത്തിലുള്ള കുഞ്ഞന്മാരെ ശ്രദ്ധിക്കണം :-)
സമാപ്തം!