Friday, July 18, 2008

സിംഹത്തിന്റെ മുന്‍പില്‍പ്പെട്ടാല്‍ ചെയ്യേണ്ടത്



സിംഹത്തെക്കണ്ടാല്‍
നില്‍ക്കുക. ഓടരുത്.
ശാന്തനായി...കൂളായി നില്‍ക്കുക. (പേടി പൊറത്ത് കാണിയ്ക്കെണ്ട. മൂത്രം അസാര‌മാവാം)ധൈര്യത്തോടെ..താഴ്ന്ന എന്നാല്‍ ഉറച്ച ശബ്ദ‌ത്തില്‍ സിംഹത്തോട് സംസാരിയ്ക്കുക. (വേണ്ടാ...ക‌ളി എന്നോടു വേണ്ടാ....)

സിംഹ‌ത്തിനു നേരേ നോക്കുക. കണ്ണില്‍ നോക്കരുത്. അത് ഹരിണ‌രിപുവിനെ വെല്ലുവിളിയ്ക്കൂക‌യാണെന്ന തോന്ന‌ലൂണ്ടാക്കിയേക്കാം. (എന്നെക്കണ്ടാല്‍ എന്തെങ്കിലും കൊഴപ്പം? എന്ന ഭാവം)

പറ്റിയാല്‍..സൌകര്യമുണ്ടെങ്കില്‍.. പതുക്കെ പിറകിലേക്ക് വലിയുക (സ്ക്കൂട്ടാവുക)

നമ്മ‌ള്‍ വെല്യ ആളാണെന്ന് കാണിയ്ക്കുക. കൈ പൊക്കിപ്പിടിയ്ക്കുക. ജാക്കറ്റോ മറ്റോ ഉണ്ടെങ്കില്‍ അത് തല‌യ്ക്ക് മീതെ പിടിച്ച് സിംഹത്തിന്റെ മുമ്പില്‍ വല്യ ആളാവുക. (ഓന്‍ പേടിയ്ക്കട്ടെ. ശവി)

കൊച്ചുപിള്ളേര്‍ കൂടെയുണ്ടെങ്കില്‍ അവരെ നിങ്ങ‌ളുടെ കയ്യിലെടുക്കുക. മോണ്‍സ്റ്റേഴ്സ്‍ കരഞ്ഞുകൊണ്ട് പേടിച്ചോടിയാല്‍ പ്രശ്ന‌മാണ്. (കരയ്യേ? ഹയ് ശിങ്കം ന്ന് പറയാഞ്ഞാല്‍ ന‌ന്നായ്പ്പോയ്)


സിംഹം ചൂടാവുകയോ ആക്രമിക്കുകയോ ചെയ്താല്‍.

=> കല്ലെറിയുക

=> കമ്പ് കിട്ടുമെങ്കില്‍ അതും എറിയുക.

=> കയ്യില്‍ കിട്ടുന്നതെന്തും എറിയുക. (കുട്ടിക‌ളെയൊഴിച്ച്)

ഒരു സിംഹം നിങ്ങ‌ളെ ആക്രമിച്ചാല്‍

=> ഓടുകയേ ചെയ്യരുത്. ചെറുക്കുക.

=> വീണുപോയാല്‍ തല‌യും കഴുത്തും കഴിവതും സംരക്ഷിയ്ക്കാന്‍ ശ്രമിയ്ക്കുക.

എത്രയും പെട്ടെന്ന് സ‌ഹായം തേടുക.

11 അഭിപ്രായങ്ങ‌ള്‍:

കുടുംബംകലക്കി said...

ബോധം തെളിഞ്ഞതിനു ശേഷം ചെയ്താല്‍ മതിയല്ലോ?

ധ്വനി | Dhwani said...

ഹൊ! രക്ഷപെട്ടു! ഇനിയിപ്പോ സിംഹം വന്നാലും എനിയ്ക്കു പേടിയില്ല!

സ്നേഹതീരം said...

ആരോ എന്നെ പിറകീന്നു വിളിച്ചല്ലോ !
‘ദേ, വരുന്നു.. ‘
ഒന്നു പോയിട്ടു വരാമേ..
ബോര്‍‌ഡ് വായിച്ചു പേടിച്ചിട്ടൊന്നുമല്ലാ, ട്ടോ
സിംഹവുമായി ഒന്നേറ്റുമുട്ടാന്‍ ഒരവസരം നോക്കി നടക്കുവാരുന്നു, ഞാന്‍ ! ഹും.. കഴിവു തെളിയിക്കാനുള്ള നല്ലൊരവസരം പാഴായി .. എന്തു ചെയ്യാം, എല്ലാത്തിനും അതിന്റെതായ ഒരു സമയമുണ്ട് !
അപ്പോ, ഇനി ഈ വഴി വന്നാല്‍ ഇനിയും കാണാം.. ബൈ..

കുഞ്ഞന്‍ said...

ആ ശപ്പന്മാര്‍ക്ക് നമ്മുടെ വെണ്ണ പ്രയോഗം അറിയില്ലാന്നുണ്ടൊ..?

ഇത്തിരി വെണ്ണയെടുത്ത് ആ ശിങ്കത്തിന്റെ തലയില്‍ വച്ചാല്‍പ്പോരെ..അതുരുകി കണ്ണില്‍ വീഴും..പിന്നെ കണ്ണുകാണാത്ത ചിങ്കത്തെ പേടിക്കേണ്ടല്ലൊ..!


ഓ.ടൊ.. നായ കടിക്കാന്‍ വന്നാലും ഈ ലേഖകന്‍ പറഞ്ഞമാതിരി ചെയ്താല്‍ മതി, കാരണം ഞാന്‍ പലപ്രാവിശ്യവും രക്ഷപ്പെട്ടിരിക്കുന്നത് ഈ വിദ്യകളുപയോഗിച്ചാണ്..(വെണ്ണ പ്രയോഗമല്ലാട്ടൊ)..ഒരു കാരണവശാലും തിരിഞ്ഞോടരുത്..!

Mr. K# said...

പടത്തില്‍ കാണുന്നത് ശരിക്കും നമ്മുടെ സിംഹമാണോ നിഷ്കളന്കാ. (ഞാന്‍ വിക്കി ഞെക്കി നോക്കി).
ഇനി ശരിക്കും സിംഹം ആക്രമിക്കാന്‍ വന്നാല്‍ത്തന്നെ പെട്ടെന്ന് സിംഹത്തിനെ പിന്കാലില്‍ പിടിച്ച് പൊക്കിയെടുത്ത് നിലത്തടിച്ചാല്‍ പോരേ :-)

ഓടോ:
കാഴ്ചബംഗ്ലാവില്‍ പോകുമ്പോള് ശ്രദ്ധിച്ചു നോക്കൂ. ഈ ജീവികള്‍ മുതിര്ന്നവരെ നോക്കുന്ന പോലെയല്ല കുട്ടികളെ നോക്കുക. ഒന്ന് ആക്രമിച്ചാലെന്താണെന്ന ഭാവത്തിലാണ്‍ നോട്ടം.

അജ്ഞാതന്‍ said...

ഇങ്ങനെ ഒക്കെ ചെയ്താൽ ഉപദ്രവിക്കരുതെന്ന കാര്യം സിംഹത്തിനു അറിയുമോ ആവോ ;)

പാമരന്‍ said...

അതെന്താ അജ്ഞാതാ അങ്ങനെ പറയണെ.. ഈ ബോര്‍ഡ്‌ സിംഹവും വായിച്ചിട്ടുണ്ടാവില്ലേ...

മുസാഫിര്‍ said...

ബോര്‍ഡിന്‍റ്റെ വിവര്‍ത്തനം നന്നായിരിക്കുന്നു നിഷ്കളങ്കന്‍.

മഴത്തുള്ളികള് said...

ഞാനിപ്പോഴിങ്ങോട്ട് വന്നിറങ്ങിയല്ലേയുള്ളൂ അപ്പോഴേക്കും തട്ട് കിട്ടണ പണിയാണല്ലോ അണ്ണാ....
ഈ പറഞ്ഞതൊക്കെ ചിങ്കത്തിനും കൂടി മനസ്സിലാകണം...

ശ്രീ said...

ഒരു സിംഹത്തെ വഴിയില്‍ കിട്ടും
കണ്ടാലവനെന്നെ തട്ടും...

ശ്ശെ! തെറ്റി...

ഒരു സിംഹത്തെ വഴിയില്‍ കിട്ടും
കണ്ടാലവനെ തട്ടും...

കുഞ്ഞന്‍ ചേട്ടന്‍ പറഞ്ഞതു പോലെ വെണ്ണ പ്രയോഗം മതിയാകുമെന്നു തോന്നുന്നു. അല്ലെങ്കില്‍ നല്ല പച്ച ഈര്‍ക്കില്‍ കൊണ്ട് സിങ്കത്തിന് രണ്ടു കീറു കൊടുത്താലും പോരേ... ;)

Anonymous said...

സിംഹം ആക്രമിക്കാന്‍ വന്നാല്‍ നമ്മള്‍ ഒന്നും ചെയ്യണമെന്നില്ല.എല്ലാം സിംഹം ചെയ്യ്തോളും