Wednesday, February 13, 2008

സുന്ദരിക‌ളായ സുന്ദര‌ന്മാര്‍ ഹൈവേയില്‍

തിരുവ‌നന്ത‌പുരത്തുനിന്നും ആല‌പ്പുഴയിലേയ്ക്ക് പോകുന്ന വഴി കണ്ട ഒരു കാഴ്ച. കൊല്ലത്തിനടുത്താണ്. കൊറ്റംകുള‌ങ്ങര എന്ന സ്ഥല‌ത്തെ അമ്പ‌ലത്തില്‍ പുരുഷന്മാര്‍ സ്ത്രീവേഷം കെട്ടുന്ന ഒരു വഴിപാടുണ്ട്. അതിന്റെ അനുകര‌ണ‌ം പോലെ തോന്നി. മൂന്ന് നര്‍ത്തക‌ര്‍. ഫുള്‍ സ്പിരിറ്റിലാണ് നൃത്തം.നൃത്ത‌ത്തിലും ഉള്ളിലും. :)ഉത്സവ‌കാല‌മാണല്ലോ. കുറഞ്ഞത് മൂന്ന് ഘോഷ‌യാത്രയോ താല‌പ്പൊലിയോ എഴുന്ന‌ള്ളത്തോ കാണാതെ കുറച്ചു ദൂരം യാത്ര ചെയ്യാനാവില്ല തന്നെ.





27 അഭിപ്രായങ്ങ‌ള്‍:

Anonymous said...

ഫോട്ടോസ് കാണാന്‍ പറ്റുന്നില്ല കേട്ടോ.

Anonymous said...

നല്ല ചിത്രങ്ങള്‍

Anonymous said...

:)

Anonymous said...

ഒരിക്കല്‍ എറണാകുളത്തുനിന്ന്‌ തിരുവനന്തപുരത്തേക്ക്‌ ഞാന്‍ യാത്ര ചെയ്തുകൊണ്ടിരുന്ന ബസ്സിലേക്ക്‌ ഇത്തരം സുന്ദരികളായ സുന്ദരന്‍മാര്‍ കയറി. പക്ഷേ ഒറ്റ നോട്ടത്തില്‍ അവരെക്കണ്ടാള്‍ സ്ത്രീകളാണെന്നെ തോന്നു. ജന്‍മവാസനയുടെ വിളിമൂലം നോട്ടം ഒന്നിലൊതുക്കാന്‍ എനിക്ക്‌ സാധിക്കില്ലല്ലോ!! ഞാന്‍ പലയാവര്‍ത്തി പഞ്ചാരമുക്കില്‍ നിന്ന്‌ അല്‍ഫോണ്‍സാ കോളേജിലെ പെണ്ണുങ്ങളെ നോക്കുന്നപോലെ അവരെ നോക്കി. അതുകൊണ്ടാണ്‌ അവര്‍ പുരുഷന്‍മാരാണെന്ന്‌ എനിക്ക്‌ മനസ്സിലായത്‌. ( ഒറ്റ നോട്ടം മാത്രം നോക്കിയ മാന്യന്‍മാര്‍ മണ്ടന്‍മാരുമായി. ).

ഏതായുലും താങ്കളുടെ ഈ പോസ്റ്റ്‌ കൊണ്ടാണ്‌ അത്‌ ആ ക്ഷേത്രത്തിലെ വഴിപാടായിരുന്നു എന്ന്‌ എനിക്ക്‌ മനസ്സിലാക്കന്‍ സാധിച്ചത്‌. അന്ന്‌ അവരൊക്കെ ഹിജഡകളായിരിക്കുമെന്ന്‌ വിചാരിച്ചതിന്‌ ആ ഭക്തരോട്‌ ഞാന്‍ മാപ്പ്‌ ചോദിക്കുന്നു.

Anonymous said...

good ji

Anonymous said...

എനിക്ക് ഒരു ഫോടോ മാത്രം കാണാം ..... ബാക്കി ഒന്നും

Anonymous said...

ഫോട്ടോ ഒന്നും കാണാന്‍ പറ്റുന്നില്ല മാഷേ.... :(

Anonymous said...

എനിക്ക് ഒരു ഫോട്ടൊ കാണാന്‍ കഴിഞ്ഞു

Anonymous said...

സംഭവം കൊള്ളാലൊ!..:)വ്

Anonymous said...

ഇതൊക്കെ ഒന്നു നേരില്‍ കാണാന്‍ കൊതിയാവുന്നു.
ഫോട്ടോ‍യ്ക്ക് ഒരുപാടു നന്ദി

Anonymous said...
This comment has been removed by a blog administrator.
Anonymous said...

കൊല്ലത്തിനടുത്ത് ചവറയിലുള്ള ഒരു അമ്പലമാണു് കൊറ്റംകുളങ്ങര ക്ഷേത്രം.പുരുഷന്മാര്‍ സ്ത്രീ വേഷം കെട്ടുന്ന വഴിപാട് വര്‍ഷത്തിലൊരു ദിവസം കൊണ്ടാടുന്നു. ദേവിയുടെ പ്രീതിക്കാണു് ഈ വേഷ മാറ്റം നടത്തുന്നത്.

യാത്രയിലും ചിത്രങ്ങളെടുത്ത് ബ്ലോഗിലിടാനുള്ള നല്ല മനസ്സിന്‍ നന്ദി നിഷ്ക്കളങ്കന്‍‍.:)

Anonymous said...

മൂന്നാമത്തെ ചിത്രത്തില്‍ കൂടെ ഡാന്‍സ് ചെയ്യുന്ന പയ്യന്മാര്‍ അവരുടെ കൂടെയുള്ളവരോ, അതോ സാരിചുറ്റിയ പെണ്‍‌വേഷം കണ്ട് ഷൈന്‍ ചെയ്ത് അടിച്ചുപൊളിക്കാന്‍ വന്നവരോ?

കൊള്ളാം.

Anonymous said...

ഒരു ഫോട്ടോ മാത്രമേ കാണുന്നുള്ളു..

Anonymous said...

ഫോട്ടോ കാണുന്നില്ല

Anonymous said...

ഫോട്ടോകള്‍ കണ്ടില്ലെങ്കിലും കാര്യം മനസ്സിലായി.

Anonymous said...

സ്കൂളില്‍ പഠിക്കുമ്പോള്‍ ഒരു കഥയുണ്ടായിരുന്നു. കാണാന്‍ കഴിയാത്ത ഡ്രസ്സിട്ട ഒരു രാജാവിന്റെ. ഇത് അതുപോലെ ആയല്ലോ നിഷ്കളങ്കാ.

എന്നിട്ടൂം കഥയിലെ പോലെ ‘എന്തു നല്ല വേഷം‘ എന്ന് അഭിപ്രായം പറയുന്ന പ്രജകളും!

Sethunath UN said...

സുഹൃത്തുക്ക‌ളെ ക്ഷമിയ്ക്കണം. എന്താ പറ്റീത്‌ന്ന് അറിയാന്‍ വയ്യ. ഫോട്ടോ ചില‌പ്പോള്‍ കാണും ചില‌പ്പോള്‍ ഇല്ല. ഒടുവില്‍ ഒന്നും കാണാതായി :(

പൊറാടത്തെ, ആരെയും കുറ്റം പറയേണ്ട. എന്നെയൊഴിച്ച്. പിന്നെ ന‌മ്മള് വല്യ പുള്ളിയൊന്നുമ‌ല്ല സാറെ. വിട്ടു പിടി. :)

റി പോസ്റ്റ് ചെയ്തൂ.

നിരക്ഷരൻ said...

കൊച്ചിന്‍ കാര്‍ണിവലിന്റെ ദിവസം ഇതുപോലെ ചില കക്ഷികള്‍, ഒരു മതിലിന്റെ ഓരം ചേര്‍ന്ന് സാരിയും പൊക്കിപ്പിടിച്ച് ‘നമ്പര്‍ വണ്‍’ സാധിക്കുന്ന സീന്‍ കണ്ട് എന്റെ നല്ലപാതി തലകുത്തി നിന്ന് ചിരിച്ചത് എനിക്കിപ്പോളും ഓര്‍മ്മയുണ്ട്.

സഞ്ചാരി said...

ഫോട്ടൊ നന്നായിട്ട് കാണാന്‍ പറ്റുന്നുണ്ട്. നിരക്ഷര ന്‍‌റെ കമന്‍‌റ്റ് വായിച്ചിട്ട് ഓര്‍ത്തോര്‍ത്ത് ചിരിച്ചു പോയി.
കാസര്‍കോട്ടുമുണ്ട് ഇങ്ങിനത്തെ ആചാരം.ശാലിയ സമുദായക്കരുടെ ശാലിയ പൊറാട്ടില്‍.

Anonymous said...

ഇതെഴുതുന്നത് ഭക്തന്മാരുടെ വികാരം വ്രണപ്പെടുത്താന്‍ അല്ല. അതിശയോക്തിയും അല്ല. അറിയാവുന്നത് കൊണ്ട് എഴുതുന്നു.

ഞാനും ഒരു ഭക്തനാണേ, പക്ഷേ ഞാനാ ടൈപ്പ് അല്ല :-)

കൊറ്റംകുളങ്ങര ക്ഷേത്രത്തിലെ വഴിപാട് അവിടുത്തെ നാട്ടുകാര്‍ ഭക്തിയോടെ കൊണ്ടാടുന്നതെങ്കിലും വഴിപാടിനു വേഷം കെട്ടി പുറത്തുനിന്ന് എത്തുന്ന പലരും (അതുപോലെ നാട്ടിലെ ചിലരും) ജീവിതത്തില്‍ സ്ത്രീ വേഷം കെട്ടാന്‍ ഇഷ്ടപ്പെടുന്നവരും (transvestites; refer: http://en.wikipedia.org/wiki/Transvestism); അല്ലെങ്കില്‍ transsexual - (a person whose sexual identification is entirely with the opposite sex) ആണ്.

(ഹിജഡജകള്‍ അല്ല; refer: http://en.wikipedia.org/wiki/Hijra_%28South_Asia%29)

അതില്‍ തന്നെ പലരും പരപുരുഷ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവരും (men who have sex with men) ആണ്. തമിഴ്നാടിലെ കൂവക്കം (Koovakkam) festival ഹിജഡകള്‍ക്കു വേണ്ടിയുള്ളതാണെങ്കിലും അവിടെയും എത്തുന്നതില്‍ പലരും transvestites അല്ലെന്കില്‍ transexuals ആണ്.

അതിനര്‍ത്ഥം അവിടെ എത്തുന്ന കൊച്ചു കുട്ടികളോ, അതല്ലെങ്കില്‍ ഭക്തിയോടെ എത്തുന്ന എല്ലാവരുമോ ആണെന്നല്ല. നല്ലൊരു ശതമാനം.

ഒരു പക്ഷേ അവര്‍ ഇഷ്ടപ്പെട്ട രീതിയില്‍ പുറത്തിറങ്ങാന്‍ കേരളത്തില്‍ പറ്റുന്ന ഒരേ ഒരു ദിവസം ഇതായിരിക്കും.

Sethunath UN said...

വിവ‌രത്തിന് ന‌ന്ദി അനോണീ.

ഉപാസന || Upasana said...

:)

ശ്രീവല്ലഭന്‍. said...

Colourful photos!

കുറ്റ്യാടിക്കാരന്‍|Suhair said...

:)

Kaithamullu said...

ടിവീല് വന്നിരുന്നതോര്‍ക്കുന്നൂ.
:-)

Anonymous said...

Как говорилось на Seexi.net Я не на что не жалуюсь просто давайте поболтаем обо всем о женском)))