Thursday, November 15, 2007

ആത്മപ്രഹ‌ര്‍ഷം

പേരറിയാപ്പൂവ്

കാ‌ര്‍വ‌ര്‍ണ്ണം പൂണ്ടിട്ടീപ്പാതയോരത്തു നില്‍പ്പു നീ
കാമിയ്ക്കും പഥിക‌ര്‍ക്കു കുതൂഹലമേകുവാന്‍
‍ആത്മപ്രഹ‌ര്‍ഷത്താല്‍ ചിരിതൂകി നില്‍ക്കും നിന്നെ-
യെന്തുവിളിപ്പൂ ഞാനറിയില്ല സ്വയംപ്രഭേ

പേരറിയാപ്പൂവ്

8 അഭിപ്രായങ്ങ‌ള്‍:

ഏ.ആര്‍. നജീം said...

എന്നാപ്പിന്നെ നമ്മുക്കങ്ങ് സ്വയംപ്രഭ എന്നുതന്നെ അങ്ങ് വിളിക്കാം ന്താ...?

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നജീമിക്ക പറഞ്ഞപോലങ്ങു ചെയ്യാം
:)

പ്രയാസി said...

അടിപോളീ...

ഗിരീഷ്‌ എ എസ്‌ said...

നന്നായിട്ടുണ്ട്‌..

Sethunath UN said...

നജീം,പ്രിയ : അപ്പടിയാകട്ടും. നന്ദി
പ്രയാസി, ദ്രൌപദി : നന്ദി വന്നു കണ്ട് അഭിപ്രായം പറഞ്ഞതിന്.

ദിലീപ് വിശ്വനാഥ് said...

പൂവിന്റെ ചിത്രങ്ങള്‍ വശങ്ങളില്‍ നിന്നും എടുക്കുന്നതിനെക്കാള്‍ നല്ലതല്ലേ മുകളില്‍ നിന്നും എടുക്കുന്നത്? (ഇതൊരു ചോദ്യമാണ്. ഒരു വിദഗ്ദ്ധന്റെ പ്രസ്താവന അല്ല.)

Sethunath UN said...

:) വാല്‍മീകി, ഫോട്ടോയെടുപ്പില്‍ രണ്ടു മാസ്സത്തില്‍ കൂടുത‌ല്‍ എനിയ്ക്കു പരിചയമില്ല. :) സത്യം
വിവരമുള്ള ആരെങ്കിലുമാണ് മറുപടി പറയേണ്ടത്. ഞാനൊരെണ്ണം എടുത്തുനോക്കി മുക‌ളില്‍ നിന്നും. ആകെ ന‌രച്ചിരുന്നു. സന്ധ്യാനേരത്ത് ഫ്ലാഷില്ലാതെ എടുത്തതാണിത്.

Unknown said...

കലക്കി മാഷേ!