Thursday, October 18, 2007

ഓ‌ര്‍ക്കിഡ് പൂക്ക‌ള്‍ : സിംഗപ്പൂ‌‌‌ര്‍ നാഷ‌ണ‌ല്‍ ഓ‌ര്‍ക്കിഡ് ഗാ‌ര്‍ഡ‌ന്‍സ്

ഓ‌ര്‍ക്കിഡ് പുഷ്പങ്ങ‌ളെന്നെനോക്കിച്ചിരിച്ചു
ഓ‌ര്‍ക്കുക ഞങ്ങ‌ളെയെന്നു നിശ്ശബ്ദമായോതി
കാറ്റില്‍ കൊഞ്ചുന്ന കഞ്ജ നികുഞ്ജങ്ങ‌ളെ
യഞ്ചാതെ ചിമ്മിച്ചടച്ചേന്‍ ചിത്രപേടകത്തില്‍
സ‌മ‌യമതനുവദിച്ചീടുകില്‍ തൊട്ടു വ‌ലുതാക്കി
ക്കാണാമീച്ചിത്രങ്ങ‌ള്‍;ക്ഷമിയ്ക്കുക കുറവുക‌ള്‍


സിംഗപ്പൂ‌‌‌ര്‍ നാഷ‌ണ‌ല്‍ ഓ‌ര്‍ക്കിഡ് ഗാ‌ര്‍ഡ‌ന്‍സില്‍ പോയപ്പോ‌ള്‍ അവിടെ പുട്ടുകുറ്റിപോലുള്ള ക്യാമ‌റയും കൊണ്ട് പ്രൊഫഷ‌ണ‌ല്‍ ഫോട്ടോഗ്രാഫ‌റണ്ണ‌ന്മാ‌ര്‍ അങ്കം വെട്ടുന്നു. എന്റെ കയ്യിലുമുണ്ടായിരുന്നു ഒരു ക്യാമ‌റ.ഒട്ടും താമസിച്ചില്ല. അവ‌ര്‍ ചെയ്യുന്നപോലൊക്കെ.. അതായത് അവരുടെ ഭാവഹാവാദിക‌ളോടെ ഞാനും എടുത്തു കൊറച്ച് ഫോട്ടോക‌ള്‍. ചുമ്മാ...

അപ്പോപ്പിന്നെ എന്റെ കായപ്പെട്ടീല്‍ പതിഞ്ഞ പടങ്ങ‌ള്‍ ഒരു പോസ്റ്റാക്കിയേക്കാമെന്നു വെച്ചു. പൂക്ക‌ളിഷ്ടമില്ലാത്തവരാരുണ്ട്?

ഇന്നാ പിടിച്ചോ. സമ‌യമനുവദിയ്ക്കുമെങ്കില്‍ ക്ലിക്ക് ചെയ്ത് വ‌ലുതാക്കിക്കാണാന്‍ താല്പര്യപ്പെടുന്നു.






























22 അഭിപ്രായങ്ങ‌ള്‍:

un said...

ആദ്യത്തെ കമന്റ് എന്റെ വകയിരിക്കട്ടെ.. ഇത്രയും വൈവിദ്യമുള്ള ഓര്‍കിഡുകള്‍ ആദ്യമായാണ് കാണുന്നത്..

ശ്രീ said...

നിഷ്കളങ്കന്‍‌ ചേട്ടാ...


ഫൊട്ടോ ബ്ലോഗും തുടങ്ങിയല്ലേ? സ്വാഗതം!

കൊള്ളാമല്ലോ ഓര്‍‌ക്കിഡ്സ്...
:)

പ്രയാസി said...

നിഷ്കളങ്കാ കള്ളാ..
ഫോട്ടത്തിലും കൈവെച്ചല്ലെ..
പുട്ടുക്കുറ്റിപോലുള്ള ക്യാമറയിലൊന്നും ഒരു കാര്യവുമില്ല മകാനെ.. ഇതു പോലെ പടമെടുക്കാ‍നറിയണം..
കിക്കിടിലം..:)

Murali K Menon said...

പുസ്...പുയ്...പുല്‍.....പുഴ്.. പുയ്പ്പങ്ങളെല്ലാം അസ്സലായിട്ടുണ്ട്... ഇതിനെ നിഷ്ക്കളങ്കന്‍ പറഞ്ഞപോലെയും പറയും.

സു | Su said...

നല്ല ചിത്രങ്ങള്‍. നല്ല പൂക്കള്‍. വീട്ടില്‍ തോട്ടത്തില്‍ ആയിരുന്നെങ്കില്‍........

വേണു venu said...

പുഷ്പങ്ങളുടെ നിഷ്ക്കള്‍ങ്കത.:)

പ്രിയംവദ-priyamvada said...

നല്ല ഭംഗി!
എന്റെ കൈയിലും കുറെ ഉണ്ടു..
qw_er_ty

ദിലീപ് വിശ്വനാഥ് said...

നല്ല പുഷ്പങ്ങള്‍, നല്ല ചിത്രങ്ങള്‍.

മയൂര said...

പൂക്കള്‍ മനോഹരം...:) പുതിയ ബ്ലോഗിനു ആശംസകള്‍...

സഹയാത്രികന്‍ said...

മാഷേ കൊള്ളാ‍ട്ടോ... നന്നായിരിക്കുന്നു..

പുതിയ ബ്ലോഗിന് ആശംസകള്‍.

:)

Sapna Anu B.George said...

മനോഹരം, എന്റെ കയ്യിലും കുറെ നല്ല പടങ്ങള്‍ ഉണ്ട്. ഇല്ലാത്തത് മോഷ്ടിച്ചോട്ടെ???

Sethunath UN said...

പേരക്ക : ന‌ന്ദി
October 18, 2007 10:03 PM
ശ്രീ : ന‌ന്ദി
പ്രയാസി : :) ന‌ന്ദി
മുരളി മേനോന്‍ ന‌ന്ദി
സു | Su ന‌ന്ദി. ന‌ല്ല കാശു ചില‌വുള്ള ഏ‌ര്‍പ്പാടാണ്.
വേണു : ന‌ന്ദി
പ്രിയംവദ: ന‌ന്ദി
വാല്‍മീകി : ന‌ന്ദി
മയൂര : ന‌ന്ദി
സഹയാത്രികന്‍ : ന‌ന്ദി
സപ്ന അനു ബി. ജോര്‍ജ്ജ് : ന‌ന്ദി. മോഷ്ടിയ്ക്കേണ്ട. എടുക്കാവുന്നതാകുന്നു.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

beautiful photos

Sethunath UN said...

പ്രിയ ഉണ്ണികൃഷ്ണ‌ന്‍ : ന‌ന്ദി

വിഷ്ണു പ്രസാദ് said...

മനോഹരം...

Unknown said...

ഒരു മാതിരി എല്ലാ ഓര്‍ക്കിഡും ഒപ്പിയെടുത്തിട്ടുണ്ടല്ലോ!

Saha said...

നിഷ്കളങ്കന്‍...
നന്നായിരിക്കുന്നു, ഈ കളക്‍ഷന്‍.
ഇനി വരുമ്പോള്‍ ഓര്‍ക്കിഡ് ഗാര്‍ഡനും ഒന്നു സന്ദര്‍ശിക്കുന്നുണ്ട്.
സ്നേഹത്തോടെ
സഹ

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ഓര്‍ക്കിഡുകള്‍ക്ക് സ്വന്തം സ്വന്തം പേരില്ലെ? പടങ്ങള്‍ കൊള്ളാം.

ഹരിയണ്ണന്‍@Hariyannan said...

എന്റമ്മേ..ഓര്‍ക്കിഡിനൊക്കെ ഇത്രയും ഭംഗിയുണ്ടോ?

“ഈ ബ്ലോഗില്‍ നിന്നും ചെമ്മേ..
പോകുന്നിതാ പറന്നമ്മേ,,,”

pts said...

നല്ല പൂക്കള്‍ .പടം നന്നായിരിക്കുന്നു.

Sethunath UN said...

വിഷ്ണുമാഷേ
സപ്തന്മാഷേ
സഹാ
കുട്ടിച്ചാത്താ
ഹരിയണ്ണാ
പി.റ്റി.എസ്സേ
... വന്നതിനും പൂക്ക‌ളെക്കണ്ടതിനും പെരുത്തു നന്ദി

Mr. K# said...

കൊള്ളാം.